ദശമഹാവിദ്യ 3 പരാശക്തിയുടെ ദശമഹാവിദ്യകളിൽ മൂന്നാമത്തെ പരമോന്നത ഭാവമാണ് ത്രിപുരസുന്ദരി. ശ്രീവിദ്യയെന്നും ഷോഡശിയെന്നുമെല്ലാം വിളിക്കുന്ന ത്രിപുരസുന്ദരിയെ ഭജിച്ചാൽ ബുധഗ്രഹ ദോഷങ്ങളെല്ലാം ഇല്ലാതാകും. ബുധദശാകാലത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നവർ ത്രിപുരസുന്ദരിയെ ഭജിച്ചാൽ ദോഷങ്ങൾ പൂർണ്ണമായും നശിക്കും. സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും ആനന്ദത്തിന്റെയും അധിദേവതയാണ് ത്രിപുരസുന്ദരി. ബോധമനസിന്റെ സൗന്ദര്യ സ്വരൂപമായാണ് ഷോഡശി ദേവിയെ സങ്കല്പിക്കുന്നത്. സൗന്ദര്യവും ഐശ്വര്യവും ആനന്ദവും തികഞ്ഞാൽ ജീവിതം പൂർണ്ണമാകും. അതീന്ദ്രിയമായ കഴിവുകളും ബുദ്ധിയും മനസും ചിത്തവും നിയന്ത്രിക്കുന്നത് ഷോഡശിയാണ്. വിദ്യാസ്വരൂപിണിയും ആയതിനാൽ …
Tag: