ഗുരുവായൂര്‍ ക്ഷേത്രമതില്‍ക്കം സദാ ദേവമേളത്താല്‍ മുഖരിതമാണിപ്പോൾ. ഉത്സവം തുടങ്ങിയാല്‍ എട്ടാം ഉത്സവം വരെ ഇതാണ് പതിവ്. കണ്ണിന് ആനന്ദം പകരുന്ന ഗുരുവായൂരപ്പന്റെ കാഴ്ചശീവേലിക്ക് മുമ്പില്‍ നൂറോളം വാദ്യക്കാരാണ് പഞ്ചാരിമേളം കൊട്ടിത്തകര്‍ക്കുന്നത്. എഴുന്നള്ളിപ്പിന് മുന്നില്‍ 3 നേരമാണ് ദേവമേളത്തിന്റെ മാസ്മരിക അകമ്പടി. എട്ടാം ഉത്സവം വരെ ക്ഷേത്രത്തിൽ കാഴ്ചശീവേലി മേളത്തോടെ നടക്കും.
Tag: