ഡോ. അനിതകുമാരി എസ്മൃത്യുഞ്ജയനായ ശിവനെ സ്തുതിക്കുന്ന മഹാ മൃത്യുഞ്ജയ സ്തോത്രം മരണ ഭയം അകറ്റുന്നതും സങ്കടങ്ങളും ക്ലേശങ്ങളും നശിപ്പിക്കുന്നതുമാണ്. ദീർഘായുസിനും രോഗനാശത്തിനും ഇത് ശിവസന്നിധിയിലും സ്വവസതിയിലെ പൂജാമുറിയിൽ ഇരുന്നും നിത്യവും ജപിക്കാം. ശിവഭഗവാനെ തപസ് ചെയ്ത് മാർക്കണ്ഡേയൻ മരണഭയത്തിൽ നിന്നും മുക്തി നേടി, എന്നും പതിനാറു വയസുള്ള ചിരഞ്ജീവിയായത് പ്രസിദ്ധമാണ്. ചന്ദ്രശേഖരാഷ്ടകം പോലെ മാർക്കണ്ഡേയനാൽ രചിക്കപ്പെട്ടതാണ് ഈ സ്തോത്രവും. ഇത് ശിവ സന്നിധിയിലിരുന്ന് ജപിക്കുന്നവരെ മൃത്യുഭയവും അഗ്നിഭയവും ചോരഭയവും ബാധിക്കില്ല. …
Tag: