ബുദ്ധിക്കും വിദ്യയ്ക്കും അധിപതിയാണ് നവഗ്രഹങ്ങളിൽ ഒന്നായ ബുധൻ. മാതുലകാരകനായ ബുധൻ കാലപുരുഷന്റെ വാക്കാണ്. ബുദ്ധി, ജ്ഞാനം, വിദ്യ എന്നിവയ്ക്കു കാരണഭൂതനായി വിളങ്ങുന്ന ബുധനെ വിദ്യാകാരൻ, വാണീകാരകൻ, എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. സ്വയമായിട്ടുള്ള വ്യക്തിത്വം കുറഞ്ഞ ഗ്രഹമാണ് ബുധൻ. അതുകൊണ്ട് ബുധന് പാപഗ്രഹങ്ങളുടെ യോഗം പാപത്വവും ശുഭഗ്രഹങ്ങളുടെ യോഗം ശുഭത്വവും നൽകുന്നു. രാശിചക്രത്തിൽ മിഥുനം, കന്നി രാശികളുടെ ആധിപത്യം ബുധനാണ്.
Tag: