ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ശ്രീകൃഷ്ണ ഉപാസനയ്ക്ക് ഉത്തമമായ ദിവസങ്ങൾ ബുധൻ, വ്യാഴം എന്നിവയും അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമി രോഹിണിയുമാണ്. ശ്രീകൃഷ്ണ മന്ത്രജപത്തിന് അതിവേഗംഫലം തരുന്ന ദിവസങ്ങളാണ് ഈ പറഞ്ഞതെല്ലാം. ഈ ദിനങ്ങളിൽഭാഗവതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദശമസ്കന്ധം പാരായണം ചെയ്യുന്നതും ഭഗവത് പ്രീതിക്ക് നല്ലതാണ്.ശ്രീകൃഷ്ണന്റെ ജനനം മുതൽ പ്രധാന സംഭവങ്ങളെല്ലാം വർണ്ണിക്കുന്നത് ഈ സ്കന്ധത്തിലാണ്. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ദശമം മുഴുവനും വായിക്കുന്നതാണ് …
Tag: