ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ ഒരു മാസം മുൻപേ സന്നിധാനത്തെത്തി. നിയുക്ത ശബരിമല മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരിയുമാണ് കന്നിമാസ അറുതിയായ വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തെത്തിയത്. ഇനി 13 മാസം പുറപ്പെടാശാന്തിമാരായി ഇരുവരും ശബരിമലയിലുണ്ടാകും. ഇപ്പോഴത്തെ ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി വ്യാഴാഴ്ച വൈകിട്ട് പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷം നിയുക്ത മേൽശാന്തിമാരെ പതിനെട്ടാം പടിയിലേക്ക് കൈപിടിച്ച് ആനയിച്ചു. കൊടിമരത്തിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മെമ്പർ കെ.പി.ശങ്കരദാസ് എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. തുടർന്ന് …
Tag: