മംഗള ഗൗരിഉമാ മഹേശ്വര പ്രീതിക്കായി നടത്തുന്ന ഏറ്റവും മികച്ച അനുഷ്ഠാനമാണ് പ്രദോഷവ്രതം. തികഞ്ഞ ഭക്തിയോടെ പ്രദോഷനാളിൽ ശിവപൂജ ചെയ്താൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച് ശിവലോക പ്രാപ്തി നേടാം. സന്ധ്യയ്ക്ക് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. 2025 സെപ്തംബർ 19 വെള്ളിയാഴ്ച കന്നി മാസത്തിലെ കൃഷ്ണപക്ഷ പ്രദോഷമാണ്. കൃഷ്ണ പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. ഈ ദിവസം ശിവപാർവതി ഭജനം നടത്തിയാൽ സന്താനഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, …
Tag: