പ്രാര്‍ത്ഥനയ്ക്ക് അത്ഭുതകരമായ ശക്തിയുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും ദൈവീകമായ കൃപാകടാക്ഷം ലഭിക്കും. നിരന്തരമായ ജപവും പ്രാര്‍ത്ഥനയും അളവറ്റ പുണ്യം നല്‍കും. അതിലൂടെ കാര്യവിജയവും ഐശ്വര്യവും ലഭിക്കും. ഏതു തടസ്സവും നീക്കുന്നതിനും വിജയം സുനിശ്ചിതമാക്കുന്നതിനും ദൈവാനുഗ്രഹം സഹായിക്കും. ഒരു പൂവിന്റെ സുഗന്ധംപോലെ, ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള ഇഷ്ടമോ, ശത്രുതയോ പോലെ ദൈവാനുഗ്രഹത്തെ കണക്കാക്കുക. സുഗന്ധം കാണിച്ചുതരാന്‍ സാധിക്കില്ല. പക്ഷേ അനുഭവിച്ചറിയാം. ഇഷ്ടവും ശത്രുതയും എന്താണെന്ന് കാണിച്ചു തരാനാകില്ല.
Tag: