മന്ത്രം ചെയ്ത് അന്നപാനാദികളിലൂടെ ശരീരത്തിനുള്ളിലേക്ക് കടത്തുന്ന രാസവസ്തുക്കളാണ് കൈ വിഷം. ആഹാരപദാര്‍ത്ഥങ്ങളിലൂടെ, പാനീയങ്ങളിലൂടെ, ഭസ്മത്തിലൂടെയെല്ലാം കൈവിഷപ്രയോഗം നടത്താറുണ്ടെന്ന് വിശ്വസിക്കുന്നു. പലഹാരത്തിലോ പഴത്തിലോ മറ്റേതെങ്കിലും ആഹാരത്തിലോ ചേര്‍ത്താണ് ചില ദുഷ്ടർ സൂത്രത്തിൽ ഇത് നല്‍കുന്നത്. വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കിയാണ് മന്ത്രബദ്ധമായ കൈവിഷം നല്‍കുന്നത്. ആഹാരസാധനങ്ങളിൽ വെച്ചു കൊടുക്കുന്നത്, തലയിണയ്ക്കടിയില്‍ വയ്ക്കാവുന്നത്, മന്ത്രം ജപിച്ചൂതി കൊടുക്കുന്നത് തുടങ്ങി പലതരം കൈവിഷങ്ങളുണ്ട്. വശ്യം, ലാഭം, അടിപ്പെടുത്തല്, ദ്രോഹം തുടങ്ങി പലതിനും ഇതുണ്ട്. ഇത് ഏത് വ്യക്തിയില്‍ പ്രവേശിക്കുന്നുവോ …
Tag: