ആശ്രിതവത്സലനായ ശ്രീകൃഷ്ണഭഗവാന്റെ പാദാരവിന്ദങ്ങളില്‍ അഭയം തേടി ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് കുചേല ദിനം. ഈ ദിവസം ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കുകയും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാട് കഴിക്കുകയും ചെയ്താൽ ഗൃഹദുരിതങ്ങളും സാമ്പത്തിക ക്ളേശങ്ങളും കടവും മാനസിക, ശാരീരിക പീഡകളും അകലും. ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. കുചേല അവല്‍ദിനമെന്നും ഇത് അറിയപ്പെടുന്നു.
Tag: