വി സജീവ് ശാസ്താരം അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് അനേകം ആയുധങ്ങളുമായി യുദ്ധസന്നദ്ധയായി മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന് ആധാരം. ഭക്തര്‍ക്ക് അഭയവും ദുര്‍ജ്ജനങ്ങള്‍ക്ക് നാശവും ചെയ്യുന്ന ഭാവമാണിത്. സിംഹപ്പുറത്തിരിക്കുന്ന ദേവിയുടെ പത്തു കൈകളിൽ, ശൂലം, അസ്ത്രം, വില്ല്, ഗദ, താമരപ്പൂവ്, അക്ഷമാല, …
Tag: