കണ്ണേറ്, ദൃഷ്ടിബാധ, കരിങ്കണ്ണ്, നോക്കുദോഷം എന്നെല്ലാം പറയുന്ന ദൃഷ്ടിദോഷത്തെ മിക്കവർക്കും പേടിയാണ്. കണ്ണു കിട്ടിയാൽ തുള്ളിച്ചാടി നടക്കുന്ന കുട്ടികളും നല്ല ആരോഗ്യത്തോടിരിക്കുന്ന മനുഷ്യരും അസുഖം പിടിച്ച് കിടപ്പിലാകുകയോ ദുരിതങ്ങൾ അനുഭവിക്കുകയോ ചെയ്യുമെന്നാണ് വിശ്വാസം. കൃഷി, ഗൃഹനിര്‍മ്മാണം, ഫലസമൃദ്ധി തുടങ്ങിയവയെല്ലാം കണ്ണേറു ബാധിച്ചാല്‍ നശിച്ചുപോകുമത്രേ. വിളഞ്ഞുകിടക്കുന്ന പാടത്ത് കരിങ്കണ്ണർ നോക്കിയാൽ വിള നശിക്കും. പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ചിലരുടെ കണ്ണു വീണാൽ അപകടമുണ്ടാകും, പണി പൂർത്തിയാക്കിയ, കെട്ടിടം തകര്‍ന്നുവീഴും എന്നെല്ലാമാണ് വിശ്വാസം. ഇങ്ങനെ …
Tag: