വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശിയാണ് കേരളത്തിൽ ഏറ്റവും പ്രാധാന്യത്തോടെ ആചരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം അന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാൽ നിറയും. ഗുരുവും വായുദേവനും കൂടി ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തിയത് ഈ പുണ്യ ദിനത്തിലാണെന്ന് വിശ്വസിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിനമായതിനാൽ ഇത് ഗീതാദിനം എന്നും അറിയപ്പെടുന്നു. 2025 ഡിസംബർ 1 തിങ്കളാഴ്ചയാണ് ഗുരുവായൂർ ഏകാദശി.
Tag: