ജീവിതത്തിന്റെ ഭാഗമാണ് സുഖ ദുഃഖങ്ങൾ. ഒരു നാണയത്തിന്റെ രണ്ടു വശം. ഒരു പരിധിവരെ ദുരിതങ്ങള്‍ നീക്കുന്നതിനും നിത്യജീവിതം സന്തോഷകരമാക്കുന്നതിനും ഈശ്വരാരാധന സഹായിക്കും. പൂജാ കര്‍മ്മങ്ങള്‍, ക്ഷേത്രദര്‍ശനം, വ്രതചര്യ എന്നിവ ദുഃഖദുരിതശാന്തിക്ക് ഏറെ ഗുണകരമാണ്. എന്നാൽ സങ്കടങ്ങൾ തീർക്കുന്നതിന് ഇതിനെക്കാളെല്ലാമധികം സഹായിക്കുന്നത് ശുദ്ധിയോടെയും വൃത്തിയോടെയും മനസ് അർപ്പിച്ച് ശ്രദ്ധാപൂര്‍വ്വം നടത്തുന്ന പ്രാര്‍ത്ഥനയാണ്. ഒരോ ദുരിതങ്ങളും അകറ്റാൻ പെട്ടെന്ന് തുണയ്ക്കുന്ന ഒരോ ദേവതകളണ്ട്. ഇത് മനസ്സിലാക്കി ഈശ്വരനെ വിളിച്ചാൽ ഉടൻ ഫലം ലഭിക്കും. …
Tag: