ധനുമാസത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം നോറ്റാൽ സ്വർഗ്ഗതുല്യമായ ജീവിതവും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം . ഏകാദശികളില്‍ ഏറെ ശ്രേഷ്ഠമാണ് ധനു മാസത്തിലെ ശുക്ളപക്ഷ ഏകാദശി. ഇത് വൈകുണ്ഠ ഏകാദശി, മോക്ഷ ഏകാദശി, സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്നു. അന്ന് പരലോകം പൂകുന്നവർക്ക് സ്വര്‍ഗ്ഗവാതില്‍ തുറക്കപ്പെടുമത്രേ. അതിനാലാണ് സ്വർഗ്ഗവാതിൽ ഏകാദശിക്ക് ഇത്ര പ്രാധാന്യം ഉണ്ടായത്.
Tag: