സ്വർഗ്ഗവാതിൽ ഏകാദശി, 2026 പുതുവത്സരപ്പിറവി, പ്രദോഷവ്രതം, മന്നത്തു പദ്മനാഭ ജയന്തി, പൗർണ്ണമി, ധനുമാസ തിരുവാതിര തിരുവൈരാണിക്കുളം നടതുറപ്പ് എന്നിവയാണ് 2025 ഡിസംബർ 28 മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ. ഡിസംബർ 31 നാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഏകാദശികളിൽ ഏറെ ശ്രേഷ്ഠമായ ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി, വൈകുണ്o ഏകാദശി, മോക്ഷദാഏകാദശി, സ്വർഗ്ഗവാതിൽ ഏകാദശി തുടങ്ങിയ പലനാമങ്ങളിൽ അറിയപ്പെടുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുക, വിഷ്ണു ക്ഷേത്രദർശനം നടത്തുക …
Tag: