കുംഭത്തിലെ പൂരം നാളിൽ തുടങ്ങുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത് ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റംപാടി കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന അമ്മയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ്.
Tag: