വേദാഗ്നി അരുൺ സൂര്യഗായത്രിസൂര്യാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിനങ്ങളാണ് ആദിത്യഭഗവാൻ ഉച്ചത്തിലും പരമോച്ചത്തിലുംവരുന്ന മേടമാസവും സ്വക്ഷേത്രത്തിൽ ബലവാനായി നിൽക്കുന്ന ചിങ്ങവും. കള്ളക്കർക്കടകത്തിലെകാറ്റും കോളുമെല്ലാം പോയി ആവണി പിറക്കുന്നത്സൂര്യഭഗവാൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നതോടെയാണ്. അപ്പോൾ പ്രകൃതിയും ഉണർന്നെഴുന്നേൽക്കും. ഉന്മേഷവും ഉത്സാഹവും പ്രതീക്ഷയും തുടർന്നുള്ള ഓരോ അരുണോദയത്തിലും ഓരോ മനസിലും നിറയും. പിന്നെ അത്തച്ചമയവും വിനായക ചതുർത്ഥിയും പൊന്നോണവും വരും. അതോടെ നമ്മുടെ ഉത്സവ വർഷവും തുടങ്ങും. അതുകൊണ്ടു തന്നെ ഉത്സാഹത്തോടെ, ഭക്തിയോടെ …
Tag: