മഹാക്ഷേത്രങ്ങളിലെ മുഖ്യദേവത തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ എഴുന്നള്ളുന്ന ചടങ്ങാണ് ശീവേലി. ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. ഈ എഴുന്നെള്ളിപ്പിന് പ്രത്യേക ശീവേലി വിഗ്രഹമുണ്ട്. അര അടിമുതല്‍ ഒന്നര അടിവരെയാണ് ഇതിന്റെ ഉയരം. ആ വിഗ്രഹത്തിന് യഥാര്‍ത്ഥ പ്രതിഷ്ഠയുടെ ഭാവമായിരിക്കും.ശിവ ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ ലിംഗ പ്രതിഷ്ഠയാകും ഉണ്ടാകുക. പൊതുവെ ശിവ ക്ഷേത്രം അല്ലങ്കിൽ മഹാദേവ ക്ഷേത്രം എന്ന് അറിയപ്പെടുകയും ചെയ്യും. അപ്പോഴുംയഥാര്ത്ഥ മൂര്‍ത്തി മറ്റൊന്നായിരിക്കും. നടരാജനോ, …
Tag: