ദശമഹാവിദ്യ 7കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതിദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു ആഭരണങ്ങളും ഇല്ല. രൂക്ഷ നയനങ്ങളും അഴിഞ്ഞ, പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചർമ്മത്തോടും കൂടിയ ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തിക അവസ്ഥ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി, കോടി തമസിന്റെ പ്രതീകമായി കണക്കാക്കാം. ധൂമം അഥവാ പുകയുടെ രൂപത്തിലാണ് ദേവിയെ സങ്കല്പിക്കുന്നത്. ധൂമവാനെന്ന ശിവന്റെ ശക്തിയായി …
Tag: