ശ്രീരാമദേവൻ കഴിഞ്ഞേ ആഞ്ജനേയന് മറ്റ് എന്തു മുള്ളു. രാമഭക്തിയുടെ അവസാനവാക്കാണ് മാരുതി ദേവൻ. ശ്രീരാമനോട് ഹനുമാൻ കാട്ടിയ ഭക്തിയിൽ സന്തോഷവതിയായി സീതാദേവിയാണ് ഹനുമാനെ ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന് സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന് സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരികക്ളേശങ്ങളും മാറും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ഹനുമാന് സ്വാമിയെ പ്രീതിപ്പെടുത്താം. വെറ്റിലമാല, സിന്ദൂരംചാര്ത്തല്, വടമാലവെണ്ണചാര്ത്തല്, എന്നിവയാണ് ഹനുമാനുള്ള പ്രധാന വഴിപാടുകള്‍. …
Tag: