മംഗള ഗൗരിഅതിശക്തമായ ശാപദോഷം, ദൃഷ്ടിദോഷം എന്നിവ മൂലം നരകതുല്യമായി ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് ഭദ്രകാളി ഉപാസന ഉത്തമമായ പരിഹാരമാണ്. ഇവർ നിശ്ചിതകാലം ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉറപ്പായും അനുഗ്രഹദായകമാണ്. ആദിപരാശക്തിയായ ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. അജ്ഞാനത്തെ ഇല്ലാതാക്കി ജ്ഞാനം സമ്മാനിച്ച് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ദേവി അവതരിച്ചത്. ഭദ്രകാളിയെ ഉപാസിക്കുന്നവർക്ക് വളരെ വേഗം ശത്രുദോഷവും ദൃഷ്ടിദോഷവും അകലും. ചൊവ്വാഴ്ച വ്രതത്തിന് തലേദിവസം മുതൽ വ്രതം തുടങ്ങണം. മത്സ്യമാംസാദിഭക്ഷണം ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. …
Tag: