അത്ഭുതശക്തിയുള്ള മന്ത്രമാലയാണ് ഹനുമാൻ ചാലീസ. ഇതിഹാസകവി തുളസിദാസ് രചിച്ച ഹനുമാൻ ചാലീസയിൽ 40 ശ്ലോകങ്ങളുണ്ട്. ശ്രീരാമഭക്തനായ ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ സ്മരിക്കുന്ന ഈ ശ്ലോകങ്ങളിൽ വിസ്മയകരമായ മന്ത്രസിദ്ധിയാണ് ഒളിഞ്ഞിരിക്കുന്നത്. ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയെല്ലാം നൽകുന്ന നിഗൂഢശക്തികൾ ഈ ചാലീസയിൽ നിറഞ്ഞിരിക്കുന്നു. ശ്രീരാമഭക്തിയിലൂടെ പ്രസിദ്ധനായ ദേവനാണ് ഹനുമാൻസ്വാമി. സീതാദേവിയുടെ അനുഗ്രഹത്താലാണ് ഹനുമാൻ ചിരഞ്ജീവിയായത്. ഇപ്പോഴും രാമമന്ത്രങ്ങൾ ജപിക്കുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാകും. രാമായണത്തിന്റെയും ഹനുമാൻ ചാലീസയുടെയുമെല്ലാം ഒരു മാഹാത്മ്യം അതാണ്. …
Tag: