മംഗള ഗൗരിതിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശ്രീ മഹാവിഷ്ണു രണ്ടു ഭാവങ്ങളിൽ കുടികൊള്ളുന്നു. കിഴക്ക് ദർശനമായി ശ്രീവല്ലഭനും പടിഞ്ഞാറ് ദർശനമായി സുദർശന മൂർത്തിയും. ലക്ഷ്മീ ദേവിയോടും ഭൂമിദേവിയോടും കൂടിയാണ് ശ്രീവല്ലഭൻ വാണരുളുന്നത്. മഞ്ഞപ്പടുത്ത ഭഗവാന്റെ തിരുനെറ്റിയിൽ ഗോപിക്കുറിയും നവരത്നം പ്രഭചൊരിയുന്ന കിരീടവും കഴുത്തിൽ കൗസ്തുഭവും മാറിൽ ശ്രീവത്സവും വനമാലയും കാണം. ഇതേ ശ്രീകോവിലിൽ തന്നെ പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്ന സുദർശനമൂർത്തിയുടെ കൈയിൽ നക്ഷത്രാകൃതിയിലുള്ള തേജോമയമായ സുദർശന ചക്രം ഉണ്ട് . അതിന് …
Tag: