ജ്യോതിഷരത്നം വേണു മഹാദേവ്സരസ്വതി കടാക്ഷം അതിരുകളില്ലാതെ വർഷിക്കുന്ന കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽവിദ്യാരംഭത്തിന് പ്രത്യേക ദിവസമോ മുഹൂർത്തമോ ഇല്ല. വർഷം മുഴുവൻ ഏതു ദിവസവും ഇവിടെ ആദ്യാക്ഷരം കുറിക്കാം. ക്ഷേത്രത്തിലെ പുരോഹിതന്മാരുടെ മേൽനോട്ടത്തിൽ, ആചാരബദ്ധമായാണ് വിദ്യാരംഭം നടക്കുക. അരിമണികളും പൂജാദിദ്രവ്യങ്ങളും നിറഞ്ഞ തളികയിൽ ആദ്യാക്ഷരം കുറിക്കും; അതോടൊപ്പം കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണമോതിരത്താൽ ഹരിശ്രീ കുറിക്കുന്നു. നിത്യവും നൂറുകണക്കിന് കുഞ്ഞുങ്ങളെ ആണ് സരസ്വതീ മണ്ഡപത്തിൽ എഴുത്തിനിരുത്തുന്നത്. രാവിലെ ആറു മണി മുതൽ ഒന്നര …
Tag: