Friday, 10 May 2024

കുടുംബത്ത് ദുരിതവും രോഗവും അപകടങ്ങളും ഒഴിയുന്നില്ലെങ്കിൽ ഇതാകും കാരണം

സുജാത പ്രകാശൻ, ജ്യോതിഷി

പാരമ്പര്യമായി കുടുംബത്തിൽ വച്ച് പൂജിക്കുന്നതോ പൂർവികർ ആരാധിച്ചു വരുന്നതോ ആയ ദേവതകളാണ് ധർമ്മദൈവങ്ങൾ എന്ന് അറിയപ്പെടുന്നത്. പരദേവത, കുലദേവത എന്നെല്ലാം ധർമ്മദേവത അറിയപ്പെടുന്നു. ജാതകത്തിലും പ്രശ്നത്തിലും നാലാം ഭാവം കൊണ്ടാണ് ധർമ്മദൈവത്തെ നിർണ്ണയിക്കുക. ധർമ്മ ദൈവ ബാധയുള്ള കുടുംബങ്ങളിൽ ദുരിതങ്ങളും രോഗങ്ങളും അപകടങ്ങളും സംഭവിക്കാം. കുടുംബ പുരോഗതിയും ഐശ്വര്യവും തടസ്സപ്പെടുത്തുന്ന ധർമ്മദൈവ ദോഷം പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടേണ്ടതാകുന്നു. നമ്മുടെ പ്രവർത്തികൾ വിജയിക്കുന്നതിനും ജാതക പ്രകാരമുള്ള യോഗഫലങ്ങൾ തടസമില്ലാതെ അനുഭവിക്കുന്നതിനും കുടുംബത്തിന്റെ ഉന്നതിക്കും ധർമ്മ ദൈവങ്ങളുടെ അനുഗ്രഹം കൂടിയേ തീരൂ. കുലദൈവങ്ങൾ നമ്മെ ഒരു ആപത്തും കൂടാതെ കാത്തു രക്ഷിക്കും എന്നാണ് വിശ്വാസം. ധർമ്മദൈവങ്ങളും ഗുരു കാരണവന്മാരും പലപ്പോഴും നമ്മുടെ ജീവിതത്തിൽ അംഗരക്ഷകരായി നിലകൊള്ളുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും എല്ലാവരും ധർമ്മദൈവ സന്നിധിയിലെത്തി വിധിപ്രകാരം പൂജകൾ ചെയ്ത് തൊഴുതു പ്രാർത്ഥിച്ചാൽ ഗൃഹത്തിൽ ഐശ്വര്യം ഉണ്ടാകുന്നതാണ്. പൂർവികർ തുടങ്ങി വച്ച ആചാരാനുഷ്ഠാനങ്ങൾ അതേപടി പാലിച്ചു പോരേണ്ടതാണ്. അനാഥമായി കിടക്കുന്ന ധർമ്മ ദേവത സ്ഥാനങ്ങളുണ്ടെങ്കിൽ കുടുംബക്കാർ ഒത്തുചേർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി സംരക്ഷിച്ചു പോരുകയാണെങ്കിൽ അത് തറവാടിനും അംഗങ്ങൾക്ക് മുഴവനും ശ്രേയസ് നൽകും. ഐശ്വര്യമുള്ള കുടുംബങ്ങളിലേക്കും ക്ഷയിച്ച തറവാടുകളിലേക്കും ഒന്ന് കണ്ണു തുറന്ന് നോക്കിയാൽ ഇക്കാര്യം ആർക്കും ബോദ്ധ്യമാകും.

സുജാത പ്രകാശൻ, ജ്യോതിഷി,
+91 9995960923
(എടക്കാട് റോഡ്, പി ഒ കാടാച്ചിറ,
കണ്ണൂർ – 670621 email: sp3263975@gmail.com )

Story Summary: Importance of worshiping Family Deity (Kudumba Devatha or Dharma Dayvam)

error: Content is protected !!
Exit mobile version