Wednesday, December 10, 2025
Wednesday, December 10, 2025
Home » ശ്രീകൃഷ്ണന്റെ ഓരോ രൂപത്തിലുമുള്ള ചിത്രങ്ങള്‍ വീട്ടില്‍വെച്ചാലുള്ള ഫലം

ശ്രീകൃഷ്ണന്റെ ഓരോ രൂപത്തിലുമുള്ള ചിത്രങ്ങള്‍ വീട്ടില്‍വെച്ചാലുള്ള ഫലം

by NeramAdmin
1 comment

ഭഗവാന്‍ മഹാവിഷ്ണുവിന്റെ പൂര്‍ണ്ണ അവതാരമാണ്ശ്രീകൃഷ്ണന്‍. 
ഭൂമീദേവിയുടെ മനസ്സറിഞ്ഞ്  ലോകത്തെ ശുദ്ധീകരിച്ച് ധര്‍മ്മം പുനസ്ഥാപിക്കാനായാണ് ഭഗവാൻ ശ്രീ മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചത്. ഭഗവാന്‍ കൃഷ്ണന് അനേക രൂപങ്ങളുണ്ട്. ഒരോ രൂപത്തിലും ഒരോ ഭാവത്തിലും ഭഗവാനെ ആരാധിച്ചാൽ പ്രത്യേകം ഫലമാണ്. ക്ഷേത്രങ്ങളിൽ പോയി തൊഴുമ്പോഴും ആരാധിക്കുമ്പോഴും ഭഗവാന്റെ ഭാവം മനസ്സിലാക്കണം. നമ്മുടെ ആഗ്രഹാഭിലാഷത്തിനൊത്ത രൂപത്തിലും  ഭാവത്തിലും ഭഗവാനെ ആരാധിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും. വീട്ടിൽ  വച്ചിരാധിക്കുന്ന  ഓരോ രൂപത്തിലുള്ള കൃഷ്ണനും  നമുക്ക് നൽകുന്നത് ഓരോ ഫലങ്ങളാണ്. എന്താണോ നമ്മുടെ പ്രധാന ആവശ്യം അതിനൊത്ത രൂപം വീട്ടിൽ വച്ച് ആരാധിക്കുക: 

  • ന്താന സൗഭാഗ്യത്തിന് – വെണ്ണ കട്ടു തിന്നുന്ന കണ്ണന്‍. 
  • ന്താന അരിഷ്ടത നീങ്ങാന്‍ – ആലിലകണ്ണന്‍
  • ന്താനങ്ങളുടെ ആരോഗ്യത്തിന് – അകിട്ടില്‍ നിന്നും പാല്‍ കുടിക്കുന്ന കണ്ണന്‍
  • കുടുംബഐക്യത്തിനും കലഹം ഒഴിവാക്കാനും – ഓടക്കുഴലൂതുന്ന കണ്ണന്‍
  • ദാമ്പത്യഭദ്രതയ്ക്ക് – രാധാകൃഷ്ണന്‍ 
  • ത്രുദോഷം മാറാനും സര്‍പ്പ ദോഷനിവാരണത്തിനും – കാളിയമര്‍ദ്ദനം
  • ദുരിതങ്ങളില്‍ നിന്ന് മോചനം, പ്രതിസന്ധികളെ തരണം ചെയ്യാനും – ഗോവര്‍ദ്ധനധാരി
  • മംഗല്യഭാഗ്യത്തിന് – രുഗ്മീണീ സ്വയംവരം
  • ദാരിദ്ര്യമുണ്ടാവാതിരിക്കാനും, ഋണമുക്തിക്കും, സുഹൃത്ത് ബന്ധങ്ങള്‍ നിലനിര്‍ത്താനും – കുചേലകൃഷ്ണന്‍
  • ജ്ഞാനപുരോഗതിക്കും ശത്രുനാശത്തിനും – പാര്‍ത്ഥസാരഥി
    ര്‍വ്വഐശ്വര്യത്തിന് – ഗുരുവായൂരപ്പന്‍ 
  • ത്രുനിഗ്രഹം – സുദര്‍ശന രൂപം
  • കുടുംബ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താനും – ലക്ഷ്മീ നാരായണ രൂപം

– പാലക്കാട്‌  ടി.എസ്.ഉണ്ണി,

മൊബെൽ : +91 9847118340

ALSO READ

You may also like

1 comment

ഹരി മേനോൻ June 19, 2019 - 2:12 am

ഇത് ഞാൻ ഹൈന്ദവ വിശ്വാസങ്ങളുടെ ശാസ്ത്രീയ വിശകലനങ്ങൾ എന്നfb ഗ്രൂപ്പിന് വേണ്ടി തയ്യാറാക്കി പോസ്റ്റ് ചെയ്ത ലേഖനമാണ്…. ഇപ്പോൾ പലരും കോപ്പി ചെയ്ത് സ്വന്തം പേരിലാക്കി പല ഗ്രൂപ്പിലും പോസ്റ്റ് ചെയ്യുന്നു

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?