Wednesday, February 4, 2026
Wednesday, February 4, 2026
Home » സൗന്ദര്യദേവത അനുഗ്രഹിച്ച 6

സൗന്ദര്യദേവത അനുഗ്രഹിച്ച 6

by NeramAdmin
0 comments

ഇംഗ്‌ളീഷ് മാസത്തിലെ ഒന്നു മുതൽ 31 വരെയുള്ള തീയതികൾ നോക്കിയാണ്  സംഖ്യാശാസ്ത്ര പ്രകാരമുള്ള  ഭാഗ്യനിർഭാഗ്യങ്ങൾ പ്രവചിക്കുന്നത്. ഓരോ വ്യക്തിയും ജനിക്കുന്ന തീയതിയനുസരിച്ച് അവരുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യ ജീവിതവും വ്യത്യാസപ്പെട്ടിരിക്കും.  ജനനത്തീയതി പ്രകാരം ഓരോ ദിവസവും ജനിക്കുന്നവരുടെ പൊതു സാമാന്യ ഫലങ്ങളാണ് ഇവിടെ പ്രവചിക്കുന്നത്. ഒരു മാസത്തിൽ ഒന്നു മുതൽ 31 വരെ തീയതികൾ ഉണ്ടെങ്കിലും സംഖ്യാ ശാസ്ത്രത്തിൽ  1 മുതൽ 9 വരെയുള്ള സംഖ്യകൾക്കേ ഫല പ്രവചനം വേണ്ടതുള്ളു. 1 മുതൽ 31 വരെയുള്ള സംഖ്യകൾ തമ്മിൽ കൂട്ടി ഒറ്റസംഖ്യയാക്കി മാറ്റിയാണ് ഫലം പറയുന്നത്.  24 ആണ് ജനിച്ച ദിവസമെങ്കിൽ 2+4=6. ആറ് ജന്മസംഖ്യയായി വരുന്നവരുടെ പൊതു സ്വഭാവങ്ങൾ പറയാം:
6,15,24 എന്നീ തീയതികളിൽ ജനിക്കുന്നവരുടെ ഭാഗ്യസംഖ്യ 6 ആണ്. സൗന്ദര്യദേവത അനുഗ്രഹിച്ചവരാണ് ഇവരിലേറെയും.

മറ്റുള്ളവരെ സ്വാധീനിച്ച് എന്തും നേടും. എല്ലാം തികഞ്ഞ കലാകാരന്മാരാണ്. തോൽവിയും അപമാനവുമുണ്ടായാൽ തളർന്നു വീഴില്ല. വിജയമാണ് ലക്ഷ്യം. ക്ഷമ ഉണ്ടാവില്ല. പ്രത്യുപകാരം പ്രതീക്ഷിച്ചേ ഇവർ മറ്റുള്ളവരെ സഹായിക്കുകയുള്ളൂ. ചിരിക്കുന്ന മുഖമുള്ള ഇവർക്ക് ഉപകാര സ്മരണ ഉണ്ടാവില്ല. ഇവരെ സ്‌നേഹിക്കുന്നവർക്കു മാത്രമേ ഇവർ സ്‌നേഹം നൽകുകയുള്ളൂ.  താരങ്ങൾ, കലാകാരന്മാർ,  സംവിധായകർ, മികച്ച ഡാൻസർമാർ, ഗായകർ എന്നിവരിൽ മിക്കവരും  6 ജന്മസംഖ്യയുള്ളവരാണ്.  ആഭരണനിർമ്മാണം, ജ്വല്ലറി എന്നീ രംഗങ്ങളിൽ ശോഭിക്കും. ഉദ്യോഗത്തിലും മോശമാകില്ല. മിക്ക പുരുഷന്മാർക്കും സ്ത്രീ സൗന്ദര്യമായിരിക്കും. സുഗന്ധദ്രവ്യം ഉപയോഗിക്കുന്നവരും നല്ല മൂക്കും സമൃദ്ധമായ മുടിയും നല്ല പല്ലുകളും മാംസളമായ കവിളും ആരോഗ്യമുള്ള ശരീരവും നല്ല പൊക്കവുമുണ്ടാകും.

വാർദ്ധക്യമായാലും ഇവരുടെ  സൗന്ദര്യം  കുറയില്ല. ഹൃദ് രോഗം, രക്തസമ്മർദ്ദം, ശ്വാസകോശ രോഗം, കണ്ഠ രോഗം ഇവ വരാതെ നോക്കണം. തുടർച്ചയായി വ്യായാമം ചെയ്യണം. ആപ്പിൾ ബദാം, തുളസി, നെല്ലിക്ക, റോസാപ്പൂ ഇതളുകൾ മുതലായവ ഭക്ഷിക്കണം. 6,15,24,42,51,60 എന്നീ വയസുകളിൽ  പ്രത്യേകം ശ്രദ്ധിക്കണം. ശുക്ര ഭഗവാൻ ഭരിക്കുന്ന സംഖ്യയാണ് 6 ചൊവ്വ, വെള്ളി, വ്യാഴം ദിവസങ്ങൾ നല്ലതാണ്.

മരതകപ്പച്ച മോതിരമായി ധരിച്ചാൽ ഹൃദ്‌ രോഗത്തിന് ശമനവും ഉണ്ടാകും. 6 ജന്മസംഖ്യക്കാർ 6,15,24,1,10,19,28,4,13,22,31,9,18,27 എന്നീ ജന്മസംഖ്യയുള്ളവരെ വിവാഹം കഴിക്കുന്നത്‌ നല്ലതാണ്. 2,11,20,29,7,16,25,8,17,26,എന്നീ ജന്മസംഖ്യയുള്ളവരെ വിവാഹം കഴിച്ചാൽ സന്താനഭാഗ്യം ഉണ്ടാകാറില്ലെന്ന്  പറയാറുുണ്ട്. 6-ാം തീയതി ജനിച്ച ആളുകൾ ആഢംബരത്തോടെ  ജീവിക്കാൻ കൊതിക്കുന്നവരും കലാകാരന്മാരും സ്ത്രീ സൗന്ദര്യമുള്ളവരും നല്ല സ്വഭാവത്തിനുടമകളും മറ്റുള്ളവരുടെ കാലുപിടിച്ചും കാര്യം സാധിക്കുന്നവരുമാകും.

15-ാം തീയതി ജനിച്ചവർ ഫലിതപ്രിയരും വാഗ്മിയും മറ്റുള്ളവരെ വശീകരിക്കുന്നവരും സൗഭാഗ്യജീവിതം നയിക്കുന്നവരും ദാമ്പത്യജീവിതം പൂർണ്ണമായി വിജയിക്കുന്നവരുമായിരിക്കും. 24-ാം തീയതി ജനിച്ചവർ ക്ഷമയുള്ളവരും വിനയമുള്ളവരും ഭയവുമുള്ളവരുമാകും. ദാമ്പത്യം ശോഭനമായിരിക്കും. ഉന്നതപദവി ഇവരെ മാടിവിളിക്കും.

6 ജന്മസംഖ്യയുള്ളവർ നല്ല തന്റേടമുള്ളവരും  ചുറുചുറുക്കോടെ ജീവിക്കുന്നവരും ഉയർച്ചകൾ ഒന്നൊന്നായി ചവിട്ടിക്കയറുന്നവരും  ഉദ്യോഗത്തിലാണെങ്കിൽ മേലധികാരികളുടെ പ്രീതി എളുപ്പത്തിൽ നേടിയെടുക്കുന്നവരുമായിരിക്കും.

ALSO READ

6 ജന്മസംഖ്യക്കാരുടെ പേരിന്റെ ആദ്യാക്ഷരത്തിൽ യു, വി, ഇസഡ് എന്നീ അക്ഷരങ്ങൾ വരുന്നത് നല്ലതാണ്. 6 ജന്മസംഖ്യയുള്ളവരുടെ പേരുകൾ കൂട്ടിയാൽ 15,24,51,60,69,78,87,96,105 എന്നീ സംഖ്യകൾ വരുന്ന പേരിട്ടാൽ ഭാഗ്യമുണ്ടാകും.

– പി.വി.ഗോപകുമാർ
+91 9495509212

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?