Wednesday, May 6, 2026
Wednesday, May 6, 2026
Home » ശുക്രൻ ഉച്ചരാശിയിൽ; ഈ മാറ്റം 12 കൂറുകാർക്കും നൽകുന്ന ഗുണം, ദോഷം, പരിഹാരം

ശുക്രൻ ഉച്ചരാശിയിൽ; ഈ മാറ്റം 12 കൂറുകാർക്കും നൽകുന്ന ഗുണം, ദോഷം, പരിഹാരം

0 comments

ശുക്രൻ കഴിഞ്ഞ ദിവസം രാത്രി, കൃത്യമായി പറഞ്ഞാൽ മാർച്ച് 2 ന് അതിപുലർച്ചെ 12.57 ന് ഉച്ചരാശിയായ മീനത്തിൽ പ്രവേശിച്ചു. ഇനി മാർച്ച് 26 ന് പുലർച്ചെ 05.09 വരെ ശുക്രൻ മീനം രാശിയിലായിരിക്കും. ശുക്രൻ്റെ രാശിമാറ്റം വീട് നിർമ്മാണം, സംഗീതം, ദാമ്പത്യം, ധനാഗമം എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ രാശി മാറ്റം ഒരോ കൂറുകാർക്കും നൽകുന്ന ഗുണം, ദോഷം, പരിഹാരം:

  1. മേടക്കൂർ
    (അശ്വതി, ഭരണി, കാർത്തിക 1/4)
    ഫലം: പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ വരുന്നത് അനാവശ്യമായി ചെലവ് വർദ്ധിപ്പിക്കും. എങ്കിലും ഭൗതിക സുഖസൗകര്യങ്ങൾ ലഭിക്കും.
    വിവാഹം, ധനം: ദൂരയാത്രകൾ വഴി ധനലാഭം. വിവാഹ കാര്യങ്ങളിൽ തീരുമാനമാകും.
    വീട്, വസ്തു: വീട് അറ്റകുറ്റപ്പണികൾക്ക് പണം ചെലവാകും.
    പരിഹാരം: വെള്ളിയാഴ്ചകളിൽ മഹാലക്ഷ്മ്യൈഷ്ടകം ജപിക്കുക.
  2. ഇടവക്കൂർ
    (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
    ഫലം: ലാഭസ്ഥാനത്തെ ശുക്രൻ സർവ്വ ഐശ്വര്യങ്ങളും നൽകും. ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാകും.
    വിവാഹം, ധനം: പുതിയ വരുമാന സ്രോതസ്സുകൾ തുറക്കപ്പെടും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങും.
    വസ്തു: പുതിയ വസ്തു വാങ്ങാൻ ഏറ്റവും അനുകൂല സമയം.
    പരിഹാരം: ശുക്ര ഗായത്രി മന്ത്രം ജപിക്കുക.
  3. മിഥുനക്കൂർ
    (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
    ഫലം: പത്താം ഭാവത്തിലെ ശുക്രൻ തൊഴിൽ രംഗത്ത് വലിയ പുരോഗതി നൽകും.
    ധനം: സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമാകും.
    വീട്, വസ്തു: ഓഫീസ് അല്ലെങ്കിൽ തൊഴിൽ സംബന്ധമായ കെട്ടിട നിർമ്മാണത്തിന് സാധ്യത.
    പരിഹാരം: അന്നദാനം നടത്തുക.
  4. കർക്കടകക്കൂർ
    (പുണർതം 1/4, പൂയം, ആയില്യം)
    ഫലം: ഭാഗ്യസ്ഥാനത്തെ ശുക്രൻ ഭാഗ്യാനുഭവങ്ങൾ വർദ്ധിപ്പിക്കും. പിതാവിൽ നിന്നും സഹായം ലഭിക്കും.
    വിവാഹം, ധനം: വിവാഹ കാര്യങ്ങളിൽ ശുഭവാർത്തകൾ തേടിയെത്തും. ഭാഗ്യ പരീക്ഷണങ്ങളിൽ ലാഭം.
    വീട്, വസ്തു: തറവാട് വീട് പുതുക്കി പണിയാൻ സാധിക്കും.
    പരിഹാരം: ദേവീ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തുക.
  5. ചിങ്ങക്കൂർ
    (മകം, പൂരം, ഉത്രം 1/4)
    ഫലം: എട്ടാം ഭാവത്തിലെ ശുക്രൻ വിപരീത രാജയോഗം നൽകുമെങ്കിലും ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
    വിവാഹം, ധനം: അപ്രതീക്ഷിത ധനവരവ്. പങ്കാളിയുടെ സ്വത്ത് അനുഭവയോഗ്യമാകും.
    വീട്, വസ്തു: വസ്‌തു സംബന്ധമായ തർക്കങ്ങൾ പരിഹരിക്കപ്പെടും.
    പരിഹാരം: ലളിതാ സഹസ്രനാമം ജപിക്കുക.
  6. കന്നിക്കൂർ
    (ഉത്രം 3/4, അത്തം, ചിത്തിര 1/2):
    ഫലം: ഏഴാം ഭാവത്തിലെ ഉച്ചശുക്രൻ ദാമ്പത്യ ജീവിതത്തിൽ അതീവ സന്തോഷം നൽകും.
    വിവാഹം, ധനം: പുതിയ ബിസിനസ്സ് പങ്കാളിത്തം വഴി ലാഭം. വിവാഹാലോചനകൾ സഫലമാകും.
    വീട്, വസ്തു: പങ്കാളിയുടെ പേരിൽ വസ്തു വാങ്ങാൻ അനുകൂല സമയം.
    പരിഹാരം: വെള്ള വസ്ത്രങ്ങൾ ധരിക്കുക, സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുക.
  7. തുലാക്കൂർ
    (ചിത്തിര 1/2, ചോതി, വിശാഖം 3/4)
    ഫലം: ആറാം ഭാവത്തിൽ നിൽക്കുന്നതിനാൽ ശത്രുദോഷം മാറിക്കിട്ടും. എന്നാൽ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.
    ധനം: കടബാധ്യതകൾ തീർക്കാൻ സാധിക്കും. ചിട്ടയായ ധനവിനിയോഗം ഗുണം ചെയ്യും.
    വീട്, വസ്തു: ഭവന വായ്പകൾ എളുപ്പത്തിൽ അനുവദിച്ചു കിട്ടും.
    പരിഹാരം: യക്ഷിയമ്മയ്ക്ക് വറപ്പൊടി നിവേദ്യം നൽകി പ്രാർത്ഥിക്കണം.
  8. വൃശ്ചികക്കൂർ
    (വിശാഖം 1/4, അനിഴം, തൃക്കേട്ട)
    ഫലം: അഞ്ചാം ഭാവത്തിലെ ശുക്രൻ സന്താനഭാഗ്യവും കലാരംഗത്ത് പ്രശസ്തിയും നൽകും.
    വിവാഹം, ധനം: പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം. പ്രണയ സാഫല്യം.
    വീട്, വസ്തു: വീട് അലങ്കരിക്കാനും പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനും സാധിക്കും.
    പരിഹാരം: ലക്ഷ്മി നരസിംഹ സ്തോത്രം ജപിക്കുക.
  9. ധനുക്കൂർ
    (മൂലം, പൂരാടം, ഉത്രാടം 1/4)
    ഫലം: നാലാം ഭാവത്തിലെ ഉച്ചശുക്രൻ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. സംഗീതവുമായി ബന്ധപ്പെട്ട് സന്തോഷ വാർത്തയ്ക്ക് യോഗം.
    ധനം: വാഹനം വാങ്ങാൻ ഏറ്റവും നല്ല സമയം. വരുമാനം വർദ്ധിക്കും.
    വീട്, വസ്തു: പുതിയ വീട് പണി തുടങ്ങാനോ ഗൃഹപ്രവേശത്തിനോ അനുകൂലം.
    പരിഹാരം: വെള്ളിയാഴ്ച നെയ്യ് വിളക്ക് കൊളുത്തുക.
  10. മകരക്കൂർ
    (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
    ഫലം: മൂന്നാം ഭാവത്തിൽ നിൽക്കുന്നതിനാൽ സഹോദര ഗുണം ലഭിക്കും. ആത്മവിശ്വാസം കൂടും.
    വിവാഹം, ധനം: പത്രപ്രവർത്തനം, എഴുത്ത് എന്നിവയിലൂടെ ധനലാഭം. വിവാഹാലോചനകളിൽ തീരുമാനം.
    വീട്, വസ്തു: ചെറിയ വസ്തുവകകൾ വിൽക്കാനോ വാങ്ങാനോ സാധിക്കും.
    പരിഹാരം: സരസ്വതി പൂജ നടത്തുക.
  11. കുംഭക്കൂർ
    (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
    ഫലം: രണ്ടാം ഭാവത്തിലെ ഉച്ചശുക്രൻ വാക്‌സാമർത്ഥ്യം വഴി കാര്യങ്ങൾ നേടിയെടുക്കാൻ സഹായിക്കും.
    വിവാഹം, ധനം: വൻതോതിലുള്ള ധനവരവ്. കുടുംബത്തിൽ വിവാഹകാര്യത്തിൽ അനുകൂല വാർത്ത.
    വീട്, വസ്തു: സ്വർണ്ണാഭരണങ്ങൾ, വജ്രം എന്നിവ വാങ്ങാൻ സാധിക്കും.
    പരിഹാരം: മഹാലക്ഷ്മിയെ ധ്യാനിച്ച് വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക.
  12. മീനക്കൂർ
    (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
    ഫലം: ലഗ്നത്തിൽ ഉച്ചശുക്രൻ വരുന്നത് വ്യക്തിത്വത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ആകർഷണശക്തി കൂടും.
    വിവാഹം, ധനം: പ്രശസ്തിയും പണവും തേടിയെത്തും. വിവാഹ ജീവിതം അതിമനോഹരമാകും.
    വീട്, വസ്തു: സ്വപ്നം കണ്ടിരുന്ന വീട് യാഥാർത്ഥ്യമാക്കാൻ സാധിക്കും.
    പരിഹാരം: ശുക്ര സ്തോത്രം 108 തവണ ജപിക്കുക:
    ഹിമകുന്ദ മൃണാലാഭം
    ദൈത്യാനാം പരമം ഗുരും
    സർവ്വശാസ്ത്ര പ്രവക്താരം
    ഭാർഗ്ഗവം പ്രണമാമ്യഹം

അനിൽ വെളിച്ചപ്പാടൻ,
ഉത്തരാ ആസ്‌ട്രോളജി, കരുനാഗപ്പള്ളി.
മൊബൈൽ: 9497 134 134

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?