Wednesday, December 10, 2025
Wednesday, December 10, 2025
Home » എവിടെയും സ്വീകരിക്കപ്പെടാൻ ഈ മന്ത്രം നിത്യവും ജപിക്കുക

എവിടെയും സ്വീകരിക്കപ്പെടാൻ ഈ മന്ത്രം നിത്യവും ജപിക്കുക

by NeramAdmin
0 comments

ജാതകദോഷങ്ങൾ അകറ്റി മംഗല്യഭാഗ്യവും അളവറ്റ ഐശ്വര്യവും വശ്യശക്തിയും സമ്മാനിക്കുന്ന ദിവ്യമന്ത്രമാണ്  സ്വയംവരമന്ത്രം. അത്ഭുതകരമായ ഫലസിദ്ധിയുള്ള ഈ മന്ത്രം എന്നും രാവിലെ നിഷ്ഠയോടെ ജപിച്ചാൽ  ആഗ്രഹലബ്ധിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കുളിച്ച് ശുദ്ധമായി വെളുത്ത വസ്ത്രം ധരിച്ച് നിലവിളക്കിനു മുന്നിലിരുന്ന്‍ ജപിക്കണം.

വിശ്വത്തെ മോഹിപ്പിക്കുന്ന ഭംഗിയോടെ, പുഞ്ചിരി തൂവുന്ന മുഖത്തോടെ ശ്രീ പരമേശ്വര പൂജ ചെയ്യുന്ന  പാര്‍വ്വതിയെ സങ്കല്‍പ്പിച്ച് സ്വയംവര മന്ത്രം ജപിച്ചാൽ ദേവീ കടാക്ഷത്താൽ നല്ല വിവാഹബന്ധം ലഭിക്കും. മംഗല്യഭാഗ്യത്തിന് സ്വയംവര മന്ത്രം ജപിക്കുവാൻ ആഗ്രഹിക്കുന്നവർ 36 ദിവസം രാവിലെയും വൈകിട്ടും 8 തവണ വീതം ജപിക്കുക. നിലവിളക്ക് കൊളുത്തി വച്ച് പാർവ്വതി ദേവിയെ ധ്യാനിച്ച് ചുവന്ന പൂക്കൾ അർച്ചിക്കണം. അശുദ്ധി കാരണം ജപം മുടങ്ങുന്ന യുവതികൾ 36 ദിവസം തുടർച്ചയായിത്തന്നെ ജപിക്കണമെന്നില്ല.

വിവാഹ തടസം നീക്കുന്നതിനു പുറമെ സർവവശ്യകരവുമാണ് ഈ മന്ത്രം. ജീവിതത്തിന്റെ ഏത് മേഖലയിലെയും തടസങ്ങൾ നീക്കാനുള്ള ശക്തി ഈ മന്ത്രത്തിനുണ്ട്. ഭാഗ്യം തെളിയാനും കര്‍മ്മ മേഖലയില്‍ വളരുന്നതിനും തൊഴില്‍ ലഭിക്കുന്നതിനുംസർവകാര്യ വിജയത്തിനും ഇത് നല്ലതാണ്. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിന് ഇതിലും ഉത്തമമായ മറ്റൊരു മന്ത്രമില്ല. ഈ മന്ത്രജപം നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ എവിടെ ചെന്നാലും സ്വീകരിക്കപ്പെടും; ഐശ്വര്യവും വിജയവും ഉണ്ടാകും. ശുദ്ധിയോടെ നിത്യേന 8 തവണയെങ്കിലും ജപിക്കുക.

സ്വയംവര മന്ത്രം

ഓം ഹ്രീം യോഗിനി യോഗിനി 

യോഗേശ്വരീ യോഗേശ്വരീ 

ALSO READ

യോഗഭയങ്കരി 

സകല സ്ഥാവര ജംഗമസ്യ 

മുഖ ഹൃദയം മമ വശം

ആകർഷയ ആകർഷയ സ്വാഹ

– പുതുമന മഹേശ്വരൻ നമ്പൂതിരി   + 91 94-470-20655

( ഈശ്വര ചിന്ത പോലെ  പുണ്യകരമാണ് ഈശ്വര കഥകളും ആരാധനാ രീതികളും ദുരിതമോചനത്തിനുള്ള  മാർഗ്ഗങ്ങളും കഴിയുന്നത്ര ആളുകൾക്ക് പകർന്നു നൽകുന്നത്. വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് പോലെ സൽക്കർമ്മം വേറെയില്ല. അതിന് ഉപകരിക്കുന്ന ഈ ലേഖനം നിങ്ങൾ പ്രിയപ്പെട്ടവർക്കെല്ലാം പങ്കിട്ട്  ഈശ്വരാനുഗ്രഹം നേടുക )

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?