Wednesday, December 10, 2025
Wednesday, December 10, 2025
Home » ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം

by NeramAdmin
0 comments

തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലുള്ള അതിപുരാതമായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ പോകണം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് അനേകം അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സന്ധ്യാ ദീപാരാധനയ്ക്കാണ് ഈ വഴിപാട്. ട്രെയിനിലാണ് പോകുന്നതെങ്കിൽ തിരൂരിൽ ഇറങ്ങണം. അവിടെ നിന്നും റോഡുവഴി കുമ്പിടിയിലേക്ക് പോകണം. അവിടെയാണ് ക്ഷേത്രം. പോകും മുൻപ് പ്രശ്നം നേരിടുന്ന വസ്തുവിൽ നിന്നും കുറച്ചു മണ്ണെടുത്തു കൊണ്ട് പോകണം. അത് ക്ഷേത്രത്തിൽ കൊടുത്ത് ഭൂമിപൂജ ചെയ്ത് വാങ്ങണം. വീട്ടിൽ തിരിച്ചു വന്ന ശേഷം ആ മണ്ണ് നിങ്ങളുടെ ഭൂമിയുടെ നാല് അതിരുകളിലും വിതറണം. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാകുക തന്നെ ചെയ്യും. കൂടുതൽ കാര്യങ്ങൾ അറിയാൻ പന്നിയൂർ ക്ഷേത്ര മാനേജർ ശ്രീ. നാരായണനുമായി ഫോണിൽ ബന്ധപ്പെടുക: 9744670208.

(ഈശ്വര കഥകൾ, ആരാധനാ രീതികൾ, ആചാരങ്ങൾ, അപൂർവ്വ  മന്ത്രങ്ങൾ, ജ്യോതിഷ വിഷയങ്ങൾ, ഗ്രഹസ്ഥിതി പഠനങ്ങൾ, പ്രവചനങ്ങൾ, നിരീക്ഷണങ്ങൾ, അഭിപ്രായങ്ങൾ തുടങ്ങിയവ  നേരം ഓൺലൈനിൽ സൗജന്യമായി നിങ്ങൾക്ക് പങ്കിടാം. ചെയ്യേണ്ടത് ഇത്രമാത്രം: neramtoday@gmail.com എന്ന ഇ മെയിലിലേക്ക് മലയാളത്തിൽ എഴുതി അയക്കുക. ആക്ഷേപകരവും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നതും മറ്റ് ഗൂഢതാല്പര്യങ്ങൾ ഉള്ളതുമായ അറിവുകളും വിവരങ്ങളും   വ്യാജപ്രചരണങ്ങളും നേരം ഓൺലൈൻ പങ്കിടില്ല.പുതുമയുള്ളതും അന്ധവിശ്വാസ  പ്രേരിതമല്ലാത്തതുമായ വിവരങ്ങൾ പങ്കിടും. നേരം ഓൺലൈൻ മുൻപ് പോസ്റ്റ് ചെയ്തതിനോട് സാമ്യമുള്ള വിവരങ്ങളും ഒഴിവാക്കും.മറ്റ് എവിടെയെങ്കിലും മുൻപ് പ്രസിദ്ധീകരിച്ച വിവരങ്ങൾ പകർത്തി അയയ്ക്കരുത്. പകർത്തിയതാണെന്ന്അത് ആരെങ്കിലും വസ്തുതാപരമായി ശ്രദ്ധയിൽപ്പെടുത്തിയാൽ കഴിയുന്നതും വേഗം നീക്കം ചെയ്യും. എഴുന്നത് ലേഖകരുടെ അഭിപ്രായവും നിരീക്ഷണവും വിശകലനവും മാത്രമാണ്. അതിന്റെ ഉത്തരവാദിത്തവും അവർക്ക് മാത്രമാണ്. അത് പിൻതുടരുന്നതിന് മുൻപ്  ഏതൊരാളും സ്വയം അന്വേഷിച്ച് അതിന്റെ ആധികാരികത ഉറപ്പാക്കണം.)

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?