Wednesday, February 4, 2026
Wednesday, February 4, 2026
Home » ധനാഭിവൃദ്ധിക്ക് 21 ദിവസം സനല്ക്കുമാര മാലാമന്ത്രജപം

ധനാഭിവൃദ്ധിക്ക് 21 ദിവസം സനല്ക്കുമാര മാലാമന്ത്രജപം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
കടബാധ്യതകൾ മാറി ധനാഭിവൃദ്ധിയുണ്ടാകാൻ
ഉത്തമമാണ് സനല്ക്കുമാര മാലാമന്ത്ര ജപം. ഈ മന്ത്രം നിത്യവും 12 പ്രാവശ്യം വീതം 21 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ജപം വെളുത്ത പഷത്തിൽ ഷഷ്ഠിദിനത്തിൽ ആരംഭിക്കണം.
മന്ത്രോപദേശം നേടി ജപം നടത്തുന്നതാണ് ഉത്തമം. ജപം 21 ദിവസം പൂർത്തിയായാൽ ഒരു നല്ല കർമ്മിയെക്കൊണ്ട് സനല്ക്കുമാര മാലാമന്ത്ര ഹോമം നടത്തണം. ഇതിന് സുബ്രഹ്മണ്യനെ സങ്കല്പിച്ച് ഹോമാചാരം പൂജ ചെയ്ത് സനല്ക്കുമാര മാലാമന്ത്രം കൊണ്ട് താമരപ്പൂവ് ഹോമിക്കുക. 336 പ്രാവശ്യം ഹോമിച്ച് മൂന്നുനേരവും ഹോമം നടത്തണം. ശരിയായ
രീതിയിൽ മന്ത്രജപവും ഹോമവും ചെയ്താൽ
അത്ഭുതകരമായി ധനം വർദ്ധിക്കും.
ഹോമം പൗർണ്ണമിദിനത്തിലാണ് നടത്തേണ്ടത്.


സനല്ക്കുമാര മാലാമന്ത്രം
വശ്യരൂപിണീ ദേവീ
കാമമോഹിനി പ്രിയേ
ഹ്രീകാരാത്മികേ ദേവീ
കുമാരേശപ്രിയംകരി
സർവ്വസൗഭാഗ്യദേ ദേവീ
ശശാങ്കമുഖ സുന്ദരി
ധനരത്‌നസമൃദ്ധിം മേ ദേഹി
ദേഹി കുമാരിണീ.

ഓം ഐം ഐം ഐം
വശ്യദുർഗ്ഗാരൂപിണീയുക്ത
സനല്ക്കുമാരമൂർത്തയേ
വിശ്വസാക്ഷി
ഭൂതാത്മൻ ഹ്രീം നമ:
പരിഭൂതരൂപായ ശ്രീം
ഐം ഐം ഐം നമ:

അകാരാദി മന്ത്രാത്മികേ ശക്തിരൂപേ
വശിന്യാദി തത്വാത്മികേ കാളിരൂപേ
സുമേലാദി പ്രമോദാത്മികേ വിശ്വരൂപേ
സുമോദം ധനം ദേഹി ദേവീ പ്രസന്നേ
അണിമാദിമഹായുക്തേ
ദിവ്യവാഹനസമ്പന്നേ അതുല്യം
ധനംദേഹി സർവ്വാലങ്കാര ഭൂഷണേ
സുവർണ്ണം രജതം ചൈവ
മഹാധനപ്രദായകം സർവ്വസൗഭാഗ്യദം
വന്ദേ മഹാകാളിം സുരേശ്വരീം
ഓം ശ്രീ ഹ്രീം കുമാരയുക്ത പരിവാര
മയൂരാരൂഢ ശ്രീ മഹാദേവ്യൈ നമ:

സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?