Wednesday, December 10, 2025
Wednesday, December 10, 2025
Home » കടവും സാമ്പത്തിക ദുരിതവും മാറാൻ വെറും 12 ദിവസം

കടവും സാമ്പത്തിക ദുരിതവും മാറാൻ വെറും 12 ദിവസം

by NeramAdmin
1 comment

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശ്രീമഹാലക്ഷ്മിയെ ഉപാസിച്ചാൽ എല്ലാ സാമ്പത്തിക ദുരിതങ്ങളും ഒഴിഞ്ഞു പോകും. ആയിരം ഇതളുള്ള താമരയിൽ ഇരിക്കുന്ന ചുട്ടുപഴുത്ത സ്വർണ്ണത്തിന്റെ കാന്തിയുള്ള ലക്ഷ്മീഭഗവതി ഐശ്വര്യ ദേവതയയും മഹാവിഷ്ണുവിന്റെ ധർമ്മപത്നിയുമാണ്. ജ്യോതിഷത്തിൽ ശുക്രഗ്രഹത്തിന്റെ അധിദേവതയായ ദേവിയെ ഉപാസിക്കുവാൻ പറ്റിയ ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചയാണ്. ഇതിനു പുറമെ ദീപാവലി, തൃക്കാർത്തിക, ശ്രീകൃഷ്ണാഷ്ടമി തുടങ്ങിയ വിശേഷ ദിവസങ്ങളും ലക്ഷ്മീദേവിയുടെ കടാക്ഷകാരുണ്യങ്ങൾ നേടാൻ ഉത്തമമാണ്. ഈ ദിവസങ്ങളിൽ തുടങ്ങുകയോ, നടത്തുകയോ ചെയ്യുന്ന ലക്ഷ്മീ ഉപാസനയ്ക്ക് അതിവേഗം സദ്ഫലം ലഭിക്കും. ഇത് അനേകമനേകം ഭക്തരുടെ പ്രത്യക്ഷ അനുഭവമാണ്. അതുപോലെ മഹാലക്ഷ്മീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനും വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാനും ഈ ദിനങ്ങൾ വളരെ നല്ലതാണ്. സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കും കടക്കെണിയിൽ പെട്ടവർക്കും എന്തെല്ലാം ചെയ്തിട്ടും സാമ്പത്തിക പുരോഗമനം ലഭിക്കാത്തവർക്കും ദാരിദ്ര്യം വിട്ടുമാറാത്തവർക്കും എത്ര ധനം കൈയിൽ വന്നാലും നിൽക്കാത്തവർക്കും ഈ സങ്കടങ്ങളിൽ നിന്നും മുക്തി നേടാൻ ഒരു ലക്ഷ്മീ ദ്വാദശ മന്ത്രവും ഒരു ലക്ഷ്മീ വേദമന്ത്രവും പറഞ്ഞു തരാം.

ദേവീകടാക്ഷത്തിന് ഏറ്റവും വിശേഷപ്പെട്ടതാണ് ലക്ഷ്മീദ്വാദശ മന്ത്രം. സാധാരണ വ്രതനിഷ്ഠകൾ പാലിച്ച് ഈ 12 മന്ത്രങ്ങൾ 12 ദിവസം ജപിക്കുക. വെള്ളിയാഴ്ച ജപാരംഭത്തിന് ഉത്തമമാണ്. ദീപാവലി, തൃക്കാർത്തിക തുടങ്ങിയ ദിവസങ്ങൾ ജപം ആരംഭിക്കാൻ അതിവിശേഷമാണ്. ശുദ്ധിയും വൃത്തിയും പാലിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും നെയ്‌വിളക്ക് കൊളുത്തി വച്ച് അതിനു മുമ്പിലിരുന്ന് ജപിക്കണം. ദാരിദ്ര്യശാന്തിക്കും ധനലബ്ധിക്കും ഈ ജപം വളരെയേറെ ഗുണകരമാണ്. ലക്ഷ്മീവേദമന്ത്രം ദിവസവും വ്രതനിഷ്ഠയോടെ 36 പ്രാവശ്യം ജപിക്കുക. രണ്ടുനേരവും ജപിക്കാം. 21 ദിവസം ജപിക്കണം. വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക തൃക്കാർത്തിക ദിവസങ്ങളിൽ ജപിച്ചു തുടങ്ങുക. കടം തീരുന്നതിന് ഏറ്റവും ഗുണകരമാണിത്.

ലക്ഷ്മീ ദ്വാദശമന്ത്രം
ഓം കം കാർത്ത്യായന്യൈ നമ:
ഓം മഹാലക്ഷ്മ്യൈ നമ:
ഓം കമലാവാസിന്യൈ നമ:
ഓം ശ്രീകരാംബികായൈ നമ:
ഓം ത്രിപുരാക്ഷ്യെനമ:
ഓം യോഗദായിന്യൈ നമ:
ഓം പാപാരയേ നമ:
ഓം സമൃദ്ധിദായൈ നമ:
ഓം മോഹിന്യൈ നമ:
ഓം മേധായൈ നമ:
ഓം സനാതനായൈ നമ:
ഓം ഉഗ്രപ്രഭായൈ നമ:

ലക്ഷ്മീ വേദമന്ത്രം
ഓം ശ്രിയേ ജാതശ്രിയ ആനിരിയായ
ശ്രിയം വയോ ജരിതൃഭ്യോ
ദധാതി ശ്രിയം വസാനാ അമൃതത്വമായൻ
ഭവന്തി സത്യാ സമിഥാമിതദ്രൗ

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

ALSO READ

You may also like

1 comment

NANDAKUMAR November 7, 2020 - 6:44 am

Laksmi mantra etc how many times we have to chant

Reply

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?