Wednesday, December 10, 2025
Wednesday, December 10, 2025
Home » ടെൻഷൻ മാറാൻ 12 മന്ത്രങ്ങൾ

ടെൻഷൻ മാറാൻ 12 മന്ത്രങ്ങൾ

by NeramAdmin
0 comments

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കലഹവും ടെൻഷനും അനുഭവിക്കുന്നവരാണ് സകലരും. ആർക്കും തന്നെ മന:സംഘർഷം ഒഴിഞ്ഞൊരു നേരമില്ല. ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന തരത്തിൽ പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആധികളും ഇങ്ങനെ വന്നു കൊണ്ടേയിരിക്കും. ആധി മൂത്താൽ അത്
വ്യാധിയായി മാറുമെന്ന് അറിയുക. അതുകൊണ്ട് എല്ലാത്തരത്തിലുള്ള ടെൻഷനും മനസിൽ നിന്നും നുള്ളിക്കളയാൻ ശീലിക്കുക. ഈശ്വര മന്ത്രജപവും ധ്യാനവുമാണ് മാനസിക സംഘർഷങ്ങൾ അകറ്റുവാൻ ഏറ്റവും ലളിതമായ മാർഗ്ഗം. ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഇത്തവണ ഉപദേശിച്ചു തരുന്നത് കലഹങ്ങൾ ഒഴിവാക്കാനും ടെൻഷൻ മാറ്റാനും സഹായിക്കുന്ന ശ്രീകൃഷ്ണ ദ്വാദശനാമാവലിയാണ്. മന:ശാന്തി ഇല്ലാത്ത അവസ്ഥയിൽ നിന്നും നമ്മെ മോചിപ്പിക്കുന്നതിനൊപ്പം ദൃഷ്ടിദോഷം, ശത്രുദോഷം,
കലഹം , വ്യവഹാരം, ഐശ്വര്യമില്ലായ്മ ഇവയെല്ലാം നിഷ്ഠയോടെയുള്ള ഈ മന്ത്രജപത്തിലൂടെ ഒഴിവാക്കാൻ കഴിയും. ഈ മന്ത്രങ്ങൾ എത്ര തവണ ജപിക്കണം എത്ര ദിവസം ജപിക്കണം. തുടങ്ങിയ കാര്യങ്ങളെല്ലാം ആചാര്യൻ ഈ വീഡിയോയിൽ വിശദമാക്കുന്നു. കേൾക്കുക. പഠിക്കുക. കുളിച്ച് ശുദ്ധമായി ഭക്തിപൂർവം നിത്യവും ജപിക്കുക. പെട്ടെന്ന് ഫലം കിട്ടാൻ മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് ഏകാഗ്രതയോടെ ശ്രീകൃഷ്ണ ഭഗവാന്റെ രൂപം മനസിൽ ഉറപ്പിച്ച് ജപിക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?