Wednesday, May 6, 2026
Wednesday, May 6, 2026
Home » ധനുമാസത്തിലെ പൗർണ്ണമി നാളിലെ ദേവീഉപാസന ആരോഗ്യവർദ്ധനവിന് ഉത്തമം

ധനുമാസത്തിലെ പൗർണ്ണമി നാളിലെ ദേവീഉപാസന ആരോഗ്യവർദ്ധനവിന് ഉത്തമം

0 comments

ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും നല്ല ദിവസമാണ് പൗർണ്ണമി. 2026 ജനുവരി 3 ഞായറാഴ്ചയാണ് ധനുമാസത്തിലെ പൗർണ്ണമി പൂജ. ജനുവരി 2 ന് സന്ധ്യയ്ക്ക് 6:54 മുതൽ 3 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3:34 വരെയാണ് പൗർണ്ണമിയുള്ളത്. അതിനാൽ ചന്ദ്രോയത്താൽ പൗർണ്ണമിയുള്ള ജനുവരി 2 വെള്ളിയാഴ്ചയാകും മിക്ക ദേവീ ക്ഷേത്രങ്ങളിലും പൗർണ്ണമിപൂജയും ഐശ്വര്യ പൂജയും നടക്കുക. അടുത്ത ദിവസം രാവിലെ ക്ഷേത്രങ്ങളിൽ പൗർണ്ണമി അർച്ചന നടക്കും. ധനുമാസത്തിലെ പൗർണ്ണമി നാളിലെ ദേവീ ഉപാസന ആരോഗ്യവർദ്ധനവിന് വിശേഷാൽ നല്ലതാണ്.

ഓരോ മാസത്തിലും ഓരോ ഫലം
ഓരോ മാസത്തിലെയും പൗർണ്ണമി ആചരണത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ചിങ്ങം മാസത്തിലെ പൗർണ്ണമിവ്രതം കുടുംബഐക്യത്തിന് ഉത്തമമാണ്.
കന്നിയിലെ വ്രതം സമ്പത്ത് വർദ്ധനവ് നൽകും. തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനുതകും. വൃശ്ചികത്തിലെ വ്രതം സത്കീർത്തിയേകും. കുംഭമാസത്തിലെ വ്രതം ദുരിതനാശം നൽകും. മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിപ്പിക്കും. മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയ്ക്ക് ഉത്തമം. ഇടമാസത്തിലെ വ്രതം വിവാഹതടസം മാറ്റും. മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനുതകും. കർക്കടകത്തിലെ വ്രതം ഐശ്വര്യവർദ്ധനവേകും.

ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമം
ഓരോ മാസവും പൗർണ്ണമി സന്ധ്യയിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്. ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന ശാക്തേയ സ്തോത്രമാണ് ശ്രീ ലളിതാ സഹസ്രനാമം. നിത്യവും ലളിതാസഹസ്രനാമം ജപിക്കുന്ന വീട്ടിൽ അന്നത്തിനോ, വസ്ത്രത്തിനോ ഒരു കുറവും ഉണ്ടാകില്ല. സർവാഭീഷ്ടപ്രദായിനിയായ ദേവി അവരെ എപ്പോഴും കാത്തുരക്ഷിക്കും. ഗൃഹസ്ഥാശ്രമികൾക്കും സാധകർക്കും ഒരേ പോലെ നിത്യവും ഉപാസിക്കാൻ ഉത്തമമാണിത്. ഇതിലെ ഓരോ നാമവും ഓരോ ദേവീ മന്ത്രമാണ്. മറ്റു മൂർത്തികളുടെ സഹസ്രനാമങ്ങളിൽ പല നാമങ്ങളും ആവർത്തിക്കുന്നുണ്ട്. ഇതിൽ ഒരു നാമം പോലും ആവർത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ലളിതാസഹസ്രനാമം ഇങ്ങനെ ജപിക്കണം
പൗർണ്ണമി നാളിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയ ശേഷം നിലവിളക്ക് തെളിച്ച് അതിന് മുന്നിൽ സൗകര്യപ്രദമായ രീതിയിൽ ഇരുന്നു കൊണ്ട് ലളിതാസഹസ്രനാമത്തിന്റെ
ന്യാസവും ധ്യാനവും ജപിച്ച് മനസ്സിനെ ഏകാഗ്രമാക്കണം. ദേവീ ചൈതന്യത്തെ മനസ്സിലുറപ്പിച്ച ശേഷം സഹസ്രനാമ ജപം ആരംഭിക്കാം. ദിവസവും രാവിലെയും വെെകിട്ടും ലളിത സഹസ്രനാമം ജപിക്കുന്നത് അതിവേഗം ആഗ്രഹ സാഫല്യം നൽകും. അല്ലെങ്കിൽ വെള്ളിയാഴ്ചകളിലോ, സംക്രമ ദിനങ്ങളിലോ പൗർണ്ണമി, അമാവാസി എന്നീ ദിനങ്ങളിലോയെങ്കിലും ജപിക്കണം. കുടുംബൈശ്വര്യം ലഭിക്കാൻ അംഗങ്ങൾ ഒരുമിച്ചിരുന്ന് ജപിക്കുന്നത് ഉത്തമം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലളിതാ സഹസ്രനാമ സ്തോത്രം വീഡിയോയുടെ ലിങ്ക്:


ജ്യോതിഷരത്നം വേണു മഹാദേവ്,
(മൊബൈൽ: +91 89217 09017)

ALSO READ

Story Summary: Significance of Dhanu month Pournami pooja

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App .

Copyright 2026 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?