Wednesday, December 10, 2025
Wednesday, December 10, 2025
Home » കുടുംബത്തിലും സ്ഥാപനത്തിലും സ്വരചേർച്ചയ്ക്ക് ഇത് ജപിക്കൂ

കുടുംബത്തിലും സ്ഥാപനത്തിലും സ്വരചേർച്ചയ്ക്ക് ഇത് ജപിക്കൂ

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്,

ദാമ്പത്യത്തിലെ സ്വരചേർച്ചയില്ലായ്മ മാത്രമല്ല, കുടുംബ കലഹവും തൊഴിലിടങ്ങളിലെയും സംഘങ്ങളിലെയും സംഘടനകളിലെയും സഭയിലെയും അഭിപ്രായ ഭിന്നതകൾ തീർത്തു തരുന്നതിന് ഉത്തമമാണ് സംവാദ സൂക്ത ജപം. ഐകമത്യസൂക്തം, സംഘടനാസൂക്തം എന്നെല്ലാം അറിയപ്പെടുന്ന ഈ സൂക്തം ഋഗ്വേദത്തിലെ അതിശ്രേഷ്ഠ മന്ത്രമാണ്.

എല്ലാവരുടെയും ചിന്തകൾ ഒന്നാകാനും അഭിപ്രായ ഭിന്നത അകന്ന് എല്ലാ കൂട്ടായ്മകളും ഐക്യത്തോടെ വർത്തിക്കുവാനുമാണ് ഇതിലൂടെ പ്രാർത്ഥിക്കുന്നത്. എല്ലാവരും ഒരുമയോടെ, ഒരേ വിചാരത്തോടെ പോയാൽ മാത്രമേ എവിടെയും ഐക്യവും കെട്ടുറപ്പും ഉണ്ടാകൂ. എന്ത് കാര്യവും നേടാനും ഏത് വലിയ ലക്ഷ്യത്തിൽ എത്തിച്ചേരാനും കഴിയൂ. യോജിപ്പുണ്ടാകുന്നതിന് മാത്രം അല്ല, കോപം വരാതിരിക്കാനും സൗമ്യത, സൗഹാർദ്ദം വളർത്താനും ഈ സൂക്തം ക്ഷേത്രത്തിൽ വഴിപാടായി നടത്തുകയോ പതിവായി ചൊല്ലുകയോ വേണം. വ്യക്തി നന്മയ്ക്ക് മാത്രമല്ല ബിസിനസ് കൂട്ടായ്മ ഉൾപ്പെടെ ഏതൊരു സംഘത്തിന്റെയും വിജയത്തിന് ഉപകരിക്കും ഐകമത്യസൂക്തം. കുടുംബം പോലെ തന്നെ കൂട്ടായ്മയാണ് തൊഴിൽ സ്ഥാപനങ്ങളും സംഘടനകളും സമൂഹവുമെല്ലാം. ഇവ എല്ലാം യോജിപ്പോടെ വർത്തിച്ചാലേ പുരോഗതി ഉണ്ടാകൂ. പരസ്പരം ഒന്നായി തീരാനുള്ള ഈ സൂക്തം സമൂഹത്തിന്റെ നന്മയ്ക്കായി ചില ക്ഷേത്രങ്ങളിൽ ചൊല്ലി വിഗ്രത്തിൽ അഭിഷേകം നടത്താറുണ്ട്. എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് നിത്യവും ഈ സൂക്തം ചൊല്ലുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്. ക്ഷേത്രദർശന വേളയിൽ ഭക്തർ ദിവസവും ഇത് ക്ഷേത്ര വിഗ്രഹം നോക്കി ചൊല്ലുന്നത് ഐശ്വര്യപ്രദമാണ്. ഏത് മൂർത്തിയുടെ ക്ഷേത്രത്തിലും ഐകമത്യസൂക്തം ജപിക്കാം.

ഐകമത്യ സൂക്തം

1
ഓം സംസമിദ്യുവസേ
വൃഷന്നഗ്നേ വിശ്വാന്യര്യ ആ
ഇളസ്വദേ സമിധ്യസേ
സ നോ വസൂന്യാ ഭര

2
സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവ്വേ
സഞ്ജാനാനാ ഉപാസതേ

ALSO READ

3
സമാനോ മന്ത്ര: സമിതി:
സമാനീ സമാനം മന: സഹ
ചിത്തമേഷാം
സമാനം മന്ത്രമഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ
ജൂഹോമീ

4
സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ:
സമാനമസ്തു
വോ മനോ യഥാ
വ: സുസഹാസതി

അർത്ഥം :

1
(എല്ലാ നൻമകളും ഐശ്വര്യങ്ങളും ചൊരിയുന്ന ഭഗവാനേ,അവിടുത്തെ പ്രകാശം നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നൂ. അവിടുന്ന് ഞങ്ങൾക്ക് എല്ലാ സമ്പൽസമൃദ്ധിയും ഐശ്വര്യവും തന്ന് അനുഗ്രഹിക്കണേ)

2
(എല്ലാവരും ഒന്നിച്ച് ചേരുവിൻ, പരസ്പരം ആശയ വിനിമയം നടത്തി സംസാരിക്കുവിൻ, മനസ്സ് തമ്മിൽ നല്ല പോലെ അറിയുവിൻ, ദേവൻമാർ പണ്ടു കാലത്ത് അവരുടെ പങ്കുകൾ ശരിക്കും മനസിലാക്കി എങ്ങനെ ആണോ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചത് അതുപോലെ പ്രവർത്തിക്കുവിൻ)

3
(നിങ്ങളുടെ മന്ത്രം ഒന്നായിരിക്കട്ടെ, നിങ്ങൾക്ക് ഒരേ സഭ ഉണ്ടാകട്ടെ, നിങ്ങളുടെ വികാര വിചാരങ്ങൾ ഒന്നായി തീരട്ടെ, നിങ്ങൾക്ക് ഒരേ മന്ത്രത്തെ ഉപദേശിച്ചു തരുന്നൂ. അതേ പോലെ തന്ന് ഒരേ ഹവിസിനേയും ഹോമിക്കുന്നൂ)

4
(നിങ്ങളുടെ അഭിപ്രായങ്ങളും ഹൃദയങ്ങളും മനസുകളും ഒന്നായിത്തീരട്ടെ. അതുപോലെ നിങ്ങളുടെ സമ്മേളനങ്ങളും ശോഭനങ്ങളാകട്ടെ)

ജ്യോതിഷരത്നം വേണു മഹാദേവ്,

+91 9847475559

Story Summary: samvad sooktham for harmony in every sphere of life

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?