Wednesday, December 10, 2025
Wednesday, December 10, 2025
Home » ഗ്രഹപ്രതിഷ്ഠയുടെ ദിക്ക് അറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ മികച്ച ഗുണഫലങ്ങള്‍

ഗ്രഹപ്രതിഷ്ഠയുടെ ദിക്ക് അറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ മികച്ച ഗുണഫലങ്ങള്‍

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

ക്ഷേത്ര ദര്‍ശന വേളയില്‍ നവഗ്രഹ മണ്ഡപത്തെ തൊഴുത് വലം വയ്ക്കുമ്പോള്‍ ഓരോ ഗ്രഹത്തിന്റെയും ദിക്ക് മനസിലാക്കി തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ മികച്ച ഗുണഫലങ്ങള്‍ ലഭിക്കും. ഇതിനൊപ്പം ഒരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള സ്‌തോത്രങ്ങള്‍ ജപിക്കുന്നതും ഗ്രഹപ്പിഴകള്‍ മാറുന്നതിന് നല്ലതാണ്. ഗ്രഹദോഷങ്ങള്‍ അകറ്റുന്നതിന് ഏറ്റവും നല്ലതാണ് ഇത്തരത്തില്‍ ദിവസവും നടത്തുന്ന നവഗ്രഹ ദര്‍ശനവും സ്‌തോത്ര ജപവും. വൈദിക സമ്പ്രദായത്തിൽ സൂര്യൻ മദ്ധ്യത്തിലും മറ്റ് എട്ടുഗ്രഹങ്ങൾ പരസ്പരം ദൃഷ്ടി വരാത്തതുമായ രീതിയിലാണ് എവിടെയും മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആഗമ രീതിയിൽ സൂര്യൻ ഒഴികെയുള്ള ഗ്രഹങ്ങളുടെ പ്രതിഷ്ഠാ സ്ഥാനങ്ങളിൽ താഴെ പറയുന്നതിൽ നിന്നും മാറ്റമുണ്ട്.

സൂര്യന്‍
നവഗ്രഹ മണ്ഡപത്തിൽ ഒത്ത നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന സൂര്യന് മുന്നില്‍ നിന്ന് നേരെ
മുകളിലോട്ട് നോക്കി തൊഴുതാണ് സൂര്യ ഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടത്. അപ്പോള്‍ സൂര്യ ദേവന്റെ അനുഗ്രഹത്തിന് സൂര്യ സ്‌തോത്രവും ജപിക്കണം.

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വ പാപഘ്‌നം
പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍
നവഗ്രഹ സന്നിധിയില്‍ ദര്‍ശനം നടത്തുമ്പോള്‍ സൂര്യന്റെ തെക്കുകിഴക്ക് ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഈ സമയത്ത്‌ ചന്ദ്രഗ്രഹ സ്‌തോത്രവും ജപിക്കണം.

ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം

ALSO READ

ചൊവ്വ
നവഗ്രഹ ക്ഷേത്രത്തില്‍ സൂര്യന്റെ തെക്ക് ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ചൊവ്വയെ തൊഴുമ്പോള്‍ തെക്കോട്ട് നോക്കിയാണ് കുജ സ്‌തോത്രം ജപിച്ച് പ്രാര്‍ത്ഥിക്കേണ്ടത്.

ധരണീ ഗര്‍ഭസംഭൂതം
വിദ്യുത്കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം
തം മംഗളം പ്രണമാമ്യഹം

ബുധന്‍
നവഗ്രഹ ദര്‍ശനം നടത്തുമ്പോള്‍ സൂര്യന്റെ വടക്കു കിഴക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ബുധനെ വടക്കു കിഴക്ക് ദിക്കിലേക്ക് നോക്കി പ്രാര്‍ത്ഥിക്കണം. ബുധഗ്രഹ സ്‌തോത്രമാണ് അപ്പോള്‍ ജപിക്കേണ്ടത്.

പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം സൗമ്യം
സൗമ്യഗുണോപേതം തം
ബുധം പ്രണമാമ്യഹം

വ്യാഴം
നവഗ്രഹ മണ്ഡപത്തിൽ സൂര്യന്റെ വടക്ക് ഭാഗത്താണ് വ്യാഴ പ്രതിഷ്ഠ. മണ്ഡപത്തിന് മുന്നില്‍ നിന്ന് വടക്കോട്ട് നോക്കി വ്യാഴത്തെ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ഗുരുവിന്റെ അനുഗ്രഹത്തിന് വ്യാഴ സ്‌തോത്രവും ജപിക്കണം.

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

വെള്ളി
നവഗ്രഹ മണ്ഡപത്തിൽ സൂര്യന്റെ കിഴക്ക് ഭാഗത്താണ് ശുക്ര പ്രതിഷ്ഠ. അവിടെ നിന്ന് ശുക്രനെ തൊഴുമ്പോള്‍ കിഴക്കോട്ട് നോക്കി പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ശുക്ര സ്‌തോത്രവും ജപിക്കണം.

ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി
നവഗ്രഹ ക്ഷേത്രത്തില്‍ സൂര്യന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ശനിയെ
പടിഞ്ഞാറ് ദിക്കിലേക്ക് നോക്കി ശനി സ്‌തോത്രം ജപിച്ചാണ് പ്രാര്‍ത്ഥിക്കേണ്ടത്.

നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

രാഹു
നവഗ്രഹ മണ്ഡപത്തിനു മുന്നില്‍ നിന്ന് തെക്ക് പടിഞ്ഞാറോട്ട് നോക്കി രാഹുവിനെ പ്രാര്‍ത്ഥിക്കണം.

അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു
നവഗ്രഹ ‍ക്ഷേത്രത്തിൽ കേതുവിനെ വടക്ക് പടിഞ്ഞാറോട്ട് നോക്കി പ്രാര്‍ത്ഥിക്കണം.

പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary : Navagraha placement in a temple and how to worship

,

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?