Wednesday, December 10, 2025
Wednesday, December 10, 2025
Home » സമ്പത്ത് വർദ്ധിക്കാനും കടം തീരാനും ഇതെല്ലാമാണ് ഉപാസനാ വഴികൾ

സമ്പത്ത് വർദ്ധിക്കാനും കടം തീരാനും ഇതെല്ലാമാണ് ഉപാസനാ വഴികൾ

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

സമ്പത്തുണ്ടായാലും അനുഭവിക്കാതെ വരിക, സമ്പത്ത് നിലനില്ക്കാതിരിക്കുക, കടബാധ്യത തീർക്കാൻ കഴിയാതെ വരിക, സമ്പത്തുണ്ടാക്കാനാവാതിരിക്കുക തുടങ്ങി ധനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാൽ വലയുകയാണ് നമ്മൾ. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം ജാതക ദോഷങ്ങളാകാം.

ഇതിന് പരിഹാരം ഉത്തമനായ ഒരു ജ്യോത്സ്യനെ കണ്ട് ഇന്ദു ലഗ്നം കണ്ടെത്തി ദോഷ പരിഹാരക്രിയകൾ ചെയ്യുകയാണ്. എന്നാൽ ഇത് കൊണ്ട് മാത്രം പലപ്പോഴും പ്രയോജനം ഉണ്ടാകാറില്ല. ഇതോടൊപ്പം ഈശ്വര പ്രീതികരമായ ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. അതിൽ പ്രധാനം ഋണമോചന ഭാവത്തിലുള്ള ഗണപതി ഭഗവാനെ സങ്കൽപിച്ച് പൂജിക്കുകയാണ്. അതിനു ശേഷം ഋണകാരകനായ കുജനെ പ്രീതിപ്പെടുത്താൻ വേണ്ട കർമ്മങ്ങൾ ചെയ്യണം. ഷഷ്ഠിവ്രതമെടുക്കുന്നതും ഹനുമത് പൂജ ചെയ്യുന്നതും, ഹനുമത് ക്ഷേത്ര ദർശനം നടത്തുന്നതും കടബാധ്യത അകറ്റാനും സമ്പത്ത് ഉണ്ടാകാനും സഹായിക്കും. ലക്ഷ്മീ കുബേര യന്ത്ര ധാരണം, ജപം, രംഗനാഥ വിളക്ക്, ഗോമതി ചക്രം ഇവ വച്ചു പൂജിക്കുക. രാമായണത്തിലെ സുന്ദരകാണ്ഡം, സൗന്ദര്യലഹരിയിലെ ഇരുപത്തിയെട്ടാം ശ്ലോകം എന്നിവ നിത്യവും ജപിക്കുന്നതും കടം തീരാൻ ഉത്തമ പരിഹാരമാണ്. നിത്യവും ഗണപതി ക്ഷേത്ര ദർശനം നടത്തി ഗണപതി പ്രീതികരമായ വഴിപാട് കഴിക്കുന്നതും നല്ലതാണ്. ലക്ഷ്മീ നൃസിംഹ മന്ത്രം, അല്ലെങ്കിൽ ലക്ഷ്മീസ്തോത്രം നിത്യവും 36 തവണ ജപിക്കുന്നതും ഋണമോചന യന്ത്രം ധരിക്കുന്നതും കടബാധ്യതയകറ്റും.

സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്മീവിനായക സങ്കൽപ്പത്തിലെ ഗണപതിയെ പൂജിക്കുന്നതും ലക്ഷ്മീ സമേതനായ മഹാവിഷ്ണുവിനെ പൂജിക്കുന്നതും നല്ലതാണ്. ആദിപരാശക്തി കുടികൊള്ളുന്ന ശ്രീ ചക്രം വിധിപ്രകാരം തയ്യാറാക്കി പൂജാമുറിയിൽ വച്ച് പൂജിക്കുന്നതും ശ്രീ ചക്രത്തെ ലളിത സഹസ്രനാമം പാരായണം ചെയ്തു പൂജിക്കുന്നതും ഉത്തമം. സൗന്ദര്യലഹരിയിലെ മുപ്പത്തി മൂന്നാം ശ്ലോകം, മഹാലക്ഷ്മി അഷ്ടകം എന്നിവ ജപിക്കുന്നത് സമ്പത്ത് വർദ്ധിപ്പിച്ച് ഐശ്വര്യം കൊണ്ടു വരും. ത്രിപുരസുന്ദരി യന്ത്രം, അശ്വരൂഢയന്ത്രം ഇവ വിധിപ്രകാരം തയ്യാറാക്കി ധരിക്കുന്നതും സമ്പത്ത് വർദ്ധിപ്പിക്കും. ശ്രീസൂക്തം, ലക്ഷ്മീ സൂക്തം എന്നിവയാൽ ദേവിക്ക് അർച്ചന നടത്തുന്നതും ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും ഏറ്റവും ഐശ്വര്യദായകമാണ്.

സൗന്ദര്യലഹരി – ശ്ലോകം 28

സുധാമപ്യാസ്വാദ്യ പ്രതിഭയ ജരാമൃത്യു ഹരിണീം
വിപദ്യന്തേ വിശ്വേ വിധി ശതമഖാദ്യാ ദിവിഷദ:
കരാളം യത് ക്ഷ്വേളം കബലിതവത: കാലകലനാ
ന ശംഭോ സ്തന്മൂലം തവ ജനനി താടക മഹിമാ

ALSO READ

സൗന്ദര്യലഹരി – ശ്ലോകം 33

സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൗ തവ മനോർ-
ന്നിധായൈ കേ നിത്യേ നിരവധി മഹാ ഭോഗരസികാ:
ഭജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷ വലയാ:
ശിവാഗ്‌നൗ ജൂഹന്ത: സുരഭി ഘൃത ധാരാ ഹുതിശതൈ:

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Mantras and rituals for prosperity and debt relief


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?