Sunday, March 22, 2026
Sunday, March 22, 2026
Home » കർക്കടക സംക്രമം വേളയിൽ പൂജാമുറിയിൽ ദീപം തെളിയിക്കുക

കർക്കടക സംക്രമം വേളയിൽ പൂജാമുറിയിൽ ദീപം തെളിയിക്കുക

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

2021 ജൂലൈ 16 വെള്ളിയാഴ്ച വൈകുന്നേരം 4 മണി 53 മിനിട്ടിന് കർക്കടക സംക്രമം. സൂര്യദേവൻ കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും വിശിഷ്ടമായ ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുക. ദക്ഷിണായനം പുണ്യകാല ആരംഭമാണ് കർക്കടകരവി സംക്രമം. പിറ്റേന്ന് കർക്കടകപ്പുലരിയിൽ രാമായണ മാസം തുടങ്ങുന്നു. അതിവിശേഷമാണ് കർക്കടകം. എല്ലാ ആരാധനകൾക്കും എന്ത് വഴിപാട് കഴിച്ചാലും ഇരട്ടിഫലം ലഭിക്കുന്ന മാസമത്രേ ഇത്.
സംക്രമദീപം തെളിയിച്ചു ഈ നല്ല മാസത്തെ വരവേൽക്കുക. സൽകർമങ്ങൾ ചെയ്യുക, ക്ഷേത്രങ്ങളിൽ ദർശനം, വഴിപാട് എന്നിവയ്ക്ക് വളരെ പ്രാധാന്യമുള്ള മാസം ആണിത്. വീടുകളിൽ ശീവോതിക്ക് വെക്കുക ( ശ്രീ ഭഗവതിയെ പ്രത്യേകം കുടിവെച്ച് വിളക്കുവെക്കുന്ന ചടങ്ങ് ), ദശപുഷ്പം ചൂടുക തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ അനുഷ്ഠിക്കാൻ ശ്രമിക്കുക. രാമായണം ഈ മാസം മുഴുവൻകൊണ്ട് വായിച്ചുതീർക്കുക തുടങ്ങിയവ ഭക്തിയോടെ ആചരിച്ചാൽ കുടുംബ സൗഖ്യം, ഉന്നതി എന്നിവ ഉണ്ടാവും. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അതാത് സ്ഥലത്തെ പ്രാദേശിക സമയത്താണ് ദീപം തെളിയിക്കേണ്ടത്. എല്ലാവരെയും സൂര്യ ഭഗവാൻ അനുഗ്രഹിക്കട്ടെ.

ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആർത്തരക്ഷകായ നമഃ

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559
    Story Summary: Importance of Karkkadaka Ravi Sankraman

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?