Wednesday, December 10, 2025
Wednesday, December 10, 2025
Home » പൂച്ച കുറുകേ ചാടിയാല്‍ ഹരേ രാമ മന്ത്രം

പൂച്ച കുറുകേ ചാടിയാല്‍ ഹരേ രാമ മന്ത്രം

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
യാത്രാ വേളയില്‍ പൂച്ച കുറുകേ ചാടുന്നത് ദുർലക്ഷണം ആയി കണക്കാക്കുന്ന ധാരാളം പേരുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പോകുന്ന കാര്യത്തിന് പല വിധ തടസങ്ങളും ഉണ്ടാകാം എന്നാണ് മിക്കവരുടെയും വിശ്വാസവും അനുഭവവും. അതുകൊണ്ടുതന്നെ ഇതിനെ വെറും അന്ധവിശ്വാസമായി കരുതി തള്ളിക്കളയാനും പ്രയാസമാണ്. ഇത്തരം കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യമായതിനാലാണ് ഇതൊരു ദുസൂചനയായി കണക്കാക്കുന്നത്. എന്നാൽ എന്താണ് ഇതിന് പരിഹാരം? ദോഷശാന്തിക്ക് വീട്ടില്‍ തിരിച്ചു കയറി ഷോഡശ മഹാമന്ത്രം 8 പ്രാവശ്യം ചൊല്ലി വീണ്ടും യാത്ര തിരിക്കുകയാണ് വേണ്ടത്. കലി സന്തരണ മന്ത്രം എന്നും ഹരേ രാമ മന്ത്രം അറിയപ്പെടുന്നു. യാത്ര ആരംഭിക്കുമ്പോള്‍ സംഭവിക്കുന്നതിനെയാണ് ശകുനം എന്ന് പറയേണ്ടത്. യാത്ര കുറച്ചുദൂരം പിന്നിട്ട് കഴിഞ്ഞ് ഇങ്ങനെ സംഭവിച്ചാൽ ശകുനമായി കണക്കാക്കേണ്ട കാര്യമില്ല.

ഷോഡശ മഹാമന്ത്രം

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഇതു പോലുള്ള മറ്റൊരു ദു:ശകുന വിശ്വാസമാണ് കോടി
വസ്ത്രം കത്തിയാൽ വീട്ടില്‍ ആര്‍ക്കെങ്കിലും മരണം സംഭവിക്കുമെന്നത്. പലരും ചോദിക്കുന്ന ഒരു സംശയം ആണിത്. എന്തായാലും കോടിവസ്ത്രം ശുഭകരമായ ഒന്നാണ് എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട് തന്നെ കോടി വസ്ത്രം കത്തുന്നത് ശുഭകരമല്ല. മരണ
ശേഷം മൃതശരീരത്തിൽ കോടി വസ്ത്രം അണിയിക്കുന്ന
ഒരു ചടങ്ങു തന്നെയുണ്ട്. അതിനാലാണ് കോടി കത്തുന്നത് മരണം വരുത്തുമെന്ന് വിശ്വസിക്കപ്പെടാൻ കാരണം. നിത്യേന പ്രാര്‍ത്ഥനയും അനുഷ്ഠാനവും ഉള്ളവര്‍ക്ക് എപ്പോഴും ഈശ്വരസാന്നിദ്ധ്യത്തിലൂടെ ഭാവി കാര്യങ്ങൾ അറിയാന്‍ കഴിയും. തന്മൂലം ഉണ്ടാകാന്‍ പോകുന്ന അപകടങ്ങളെയും നിമിത്തങ്ങളിലൂടെ അറിയാന്‍ സാധിക്കും. കോടിവസ്ത്രം കത്തുന്നതും ഒരു ദുര്‍നിമിത്തമായി കണക്കാക്കുന്നു. ഇത്തരത്തിൽ
ധാരാളം ആചാരങ്ങളും വിശ്വാസങ്ങളും നമുക്കിടയിൽ ഉണ്ട്. ശരി ഏത് തെറ്റ് ഏത് എന്ന് അറിയാനാകാത്ത ധാരാളം ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ഇതിൽ പലതിനും
യുക്തിപരമായി ചിന്തിച്ചാൽ അടിസ്ഥാനം കണ്ടെത്താം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: Superstitions About Travel And New Fabric

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?