Wednesday, December 10, 2025
Wednesday, December 10, 2025
Home » ശനിദുരിതം തീരാൻ ശനിയാഴ്ച മഹാദേവന് ചെയ്യേണ്ടത്

ശനിദുരിതം തീരാൻ ശനിയാഴ്ച മഹാദേവന് ചെയ്യേണ്ടത്

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

കണ്ടകശനി, ഏഴര ശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങിയവ ഉള്ളവര്‍ ശനിയാഴ്ചകളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച് ശിവപ്രീതി നേടുന്നതും ഉത്തമാണ്. നീലശംഖുപുഷ്പാര്‍ച്ചന, കുവളാർച്ചന, നീരാജനം എന്നിവ വഴിപാടായി നടത്തുന്നത് ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് നല്ലതാണ്. അതുപോലെ മഹാദേവൻ അഭിഷേക പ്രിയനുമാണ്. ജലധാര, ക്ഷീരധാര, ഇളനീര്‍, പനിനീർ തുടങ്ങി എല്ലാ ധാരകളും ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ്.

ശിവലിംഗത്തിന് മുകളില്‍ തൂക്കിയ ചെമ്പ് പാത്രത്തില്‍ ചെറിയ ദ്വാരമുണ്ടാക്കി മൂന്നു ദര്‍ഭപ്പുല്ല് കൂട്ടിയുണ്ടാക്കിയ ചരടിലൂടെ ധാരയായി ജലം ഇറ്റുവീഴുന്നു. ഏറ്റവും കൂടുതൽ ഫലസിദ്ധിയുള്ള വഴിപാടാണിത്. ശനിദോഷം ഉൾപ്പെടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും സകല രോഗങ്ങളും ഇത് ഇല്ലാതാക്കും എന്നാണ് വിശ്വാസം. ധാരയ്ക്ക് നല്ല ശുദ്ധജലമാണ് ഉപയോഗിക്കേണ്ടത്. മലിനജലം കൊണ്ട് ഒരിക്കലും ധാര നടത്തരുത്. ജന്മദിനത്തില്‍ ധാര കഴിക്കുന്നത് ആ ദിവസം ശിവന് നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ്. ഒപ്പം മൃത്യുഞ്ജയഹോമവും നടത്തുന്നത് മരണദോഷങ്ങൾ അകറ്റി ആയുരാരോഗ്യ സൗഖ്യം നൽകും. ശിവഭഗവാന്റെ അനുഗ്രഹം ജീവിതത്തിലുടനീളം നൽകുകയും ചെയ്യും.

ധാരയോടൊപ്പമുള്ള നിവേദ്യം ഒട്ടും തന്നെ പാഴാക്കാതെ കഴിക്കാന്‍ ശ്രദ്ധിക്കണം. ഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗ ഉത്ഭവിക്കുന്നു എന്നാണ് സങ്കല്പം. അതുകൊണ്ട് തന്നെ ധാര നടത്തി ലഭിക്കുന്ന തീര്‍ത്ഥം ഗംഗാജലമാണ്. ഭഗവാന്റെ ശിരസ്സ് തണുപ്പിക്കുന്നതിന് വേണ്ടിയാണ് ധാര നടത്തുന്നത്. ക്ഷേത്രത്തിൽ ധാര നടത്തുന്ന സമയം നിരന്തരം പഞ്ചാക്ഷരി മന്ത്രം ജപിക്കണം. ഇത് ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കും. ആയുരാരോഗ്യവും ആയുസും സൗഖ്യവും നല്‍കുന്നു എന്നാണ് വിശ്വാസം. ദുരിതങ്ങളില്‍ നിന്നുള്ള മോക്ഷമാണ് ധാരയിലൂടെ ഒരു ഭക്തന് കൈവരുന്നത്.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559

Story Summary: Significance of Dhara and other Offerings to Lord Shiva for Removing Shani Dosham

ALSO READ


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?