ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
മനമുരുകി വിളിക്കുന്ന ഭക്തരെ ഗണേശ ഭഗവാൻ ഒരിക്കലും കൈവിടില്ല. എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും സമ്മാനിക്കും ഗണേശപൂജ. വിഘ്നവിനാശനായ, ക്ഷിപ്രപ്രസാദിയായ ഭഗവാനെ ആരാധിക്കാൻ ഏറ്റവും നല്ല ദിവസമാണ് ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥിയായ വിനായക ചതുർത്ഥി. ഈ ദിവസത്തെ ഉപാസനയ്ക്കും വഴിപാടിനും ക്ഷേത്ര ദർശനത്തിനും ഇരട്ടി ഫലമാണ്. ഒരോ കാര്യസിദ്ധിക്കും ദോഷപരിഹാരത്തിനും ഗണപതിയെ ആരാധിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ:
1
ശനി, കേതു ഗ്രഹങ്ങൾ കാരണമുണ്ടാകുന്ന ദുരിതവും നഷ്ടങ്ങളും അനുഭവിക്കുന്നവർ ഓം ഗം ഗണപതയേ നമ: എന്ന മൂലമന്ത്രം എല്ലാ ദിവസവും 108 പ്രാവശ്യം വീതം ജപിച്ചാൽ മതി.
2
ശത്രുദോഷം നീങ്ങാനും വ്യവഹാരങ്ങളിൽ വിജയം വരിക്കാനും വ്യാപാര വിജയത്തിനും ഗണേശ ഭഗവാന്റെ ഉച്ചിഷ്ടഗണപതി ഭാവം സങ്കല്പിച്ച് പ്രാർത്ഥിക്കുക.
‘നീലാബ്ജ ദാഡിമി വീണാശാലീ ഗുഞ്ജാക്ഷസൂത്രകം ദധദുച്ഛിഷ്ട നാമായം ഗണേശപാതു മേചക:’ തുമ്പിക്കൈയ്യിൽ മാതളം ഏന്തിയ നാല് കൈകളുള്ള നീല നിറമുള്ള ഗണപതിയാണ് ഉച്ചിഷ്ട ഗണപതി.
3
മന:സമാധാനം ലഭിക്കാനും മനസിന്റെ ചഞ്ചലതയും ചാപല്യങ്ങളും ഒഴിവാക്കാനും ‘മുദാകരാത്ത മോദകം’ എന്ന് ആരംഭിക്കുന്ന ഗണേശ പഞ്ചരത്ന സ്തോത്രം ജപിക്കുക.
ALSO READ
4
പുതുതായി വീടുവയ്ക്കുമ്പോൾ താമസം തുടങ്ങും മുൻപ് കന്നിമൂലയിൽ ഗണപതിയുടെ കമനീയമായ ഒരു ചിത്രമോ വിഗ്രഹമോ വച്ച് ഉപാസിച്ചാൽ കുടുംബജീവിതം തൃപ്തികരമായിരിക്കും.
5
കലാപ്രവർത്തകർ ഗണേശ ഭാവങ്ങളായ നടന ഗണപതി, പഞ്ചവാദ്യ ഗണപതി, വീണാ ഗണപതി ഇവയിൽ ഏതെങ്കിലും ഒന്നുവച്ച് ആരാധിക്കുന്നത് നല്ലതാണ്. ഈ ശ്ലോകം ഇവർ 21 പ്രാവശ്യം ജപിക്കുക.
സമസ്ത ലോക ശങ്കരം നിരസ്‌ത ദൈത്യകുഞ്ജരം
ദരേദരോദരം വരം നരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
നമസ്തരം നമസ്കൃതം നമസ്തരോമി ഭാസ്വരം
6
സാഹിത്യകാരന്മാരും മാധ്യമ പ്രവർത്തകരും വേദഗണപതിയെ സ്തുതിക്കുന്ന ബ്രഹ്മണസ്പത സൂക്തം ദിവസവും 21 പ്രാവശ്യം ജപിക്കുക. തികഞ്ഞ ശ്രദ്ധയോടെ ഉപാസിച്ചാല്‍ ഏതാഗ്രഹവും സാധിക്കും.
മന്ത്രം:
ഓം ഗണാനാം ത്വാ
ഗണപതിം ഹവാമഹേ
കവിം കവീനാം
ഉപശ്രവസ്തമം
ജ്യേഷ്ഠരാജം ബ്രഹ്മണാം
ബ്രഹ്മണസ്പത്
ആന: ശൃണ്വൻ ഊതിഭി:
സീനസാദനം
7
കുട്ടികൾ ഉണ്ടാകാതെ വിഷമിക്കുന്ന ദമ്പതിമാരും സൽ സന്താനഭാഗ്യം ആഗ്രഹിക്കുന്നവരും ബാലഗണപതിയെ ധ്യാനിക്കുക. ഉദയസൂര്യന്റെ വര്‍ണം, നാല് കൈകളില്‍ കദളിപ്പഴം, മാങ്ങ, ചക്ക, കരിമ്പ് എന്നിവ, തുമ്പിക്കൈയില്‍ മോദകം – ഇതാണ് സങ്കല്പം.
മന്ത്രം:
ഓം കരസ്ഥകദളീചൂതപനസേക്ഷുക മോദകം
ബാലസൂര്യമിമം വന്ദേ ദേവം ബാലഗണാധിപം
8
കുടുംബ ഐശ്വര്യത്തിനും ഐക്യത്തിനും ഗണേശൻ ശിവപാർവ്വതിമാർക്കൊപ്പം ഇരിക്കുന്ന ചിത്രം പൂജാമുറിയിൽ വച്ച് ദിവസവും 108 തവണ ജപിച്ച് പ്രാർത്ഥിക്കുക.
‘ഓം ശ്രീ ശിവശക്തി വിനായകായ നമ:’
9
വ്യാപാരികളും ധനപരമായ കാര്യങ്ങൾ നടത്തുന്നവരും ബിസിനസുകാരും തങ്ങളുടെ സ്ഥാപനങ്ങളിൽ ഗണേശൻ ലക്ഷ്മീദേവിയോടൊപ്പമുള്ള ചിത്രം വച്ച് ആരാധിക്കുക. ഇനി പറയുന്ന മന്ത്രം 108 തവണ ഉരുക്കഴിക്കുക.
‘ശ്രീലക്ഷ്മീ ഗണപതിയേ നമ:’ അല്ലെങ്കിൽ ‘ശ്രീ ഐശ്വര്യനിധി പതയേ നമ:’ എന്നാണ് ജപിക്കേണ്ടത്.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559
Story Summary: Powerful Genesha Mantras for Removing Shani Dosham