Wednesday, December 10, 2025
Wednesday, December 10, 2025
Home » ധനഭാഗ്യം, പ്രശസ്തി, വിദ്യാവിജയം, ശത്രുദോഷ മുക്തി എന്നിവയ്ക്ക് നരസിംഹ മന്ത്രങ്ങൾ

ധനഭാഗ്യം, പ്രശസ്തി, വിദ്യാവിജയം, ശത്രുദോഷ മുക്തി എന്നിവയ്ക്ക് നരസിംഹ മന്ത്രങ്ങൾ

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

നരസിംഹമൂര്‍ത്തിയുടെ വ്യത്യസ്ത ഉപാസനകളും പ്രാര്‍ത്ഥനകളും ഏത് ദുഃഖ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനത്തിനും അതീവ ഫലപ്രദമാണ്. ശത്രുദോഷം ശമിക്കുന്നതിനും ദൃഷ്ടിദോഷം തീരുന്നതിനും ശാപദോഷങ്ങൾ അകറ്റുന്നതിനും പഠന മികവിനും ഓര്‍മ്മ വർദ്ധിക്കാനും ബുദ്ധിശക്തിക്കും കടബാധ്യത നീങ്ങുന്നതിനും ധനഭാഗ്യം ഉണ്ടാകാനും ഐശ്വര്യം, പ്രശസ്തി എന്നിവയ്ക്കും എല്ലാം ഗുണകരമായ ചില മന്ത്രങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഈ മന്ത്രങ്ങൾ ഒരോന്നും ഉപാസിക്കുന്നതിന് വേണ്ട ചിട്ടകൾ പാലിച്ച് ജപിച്ചാൽ അതി ശക്തമായ ദോഷം പോലും മാറി ഐശ്വര്യവും സമൃദ്ധിയും ശാന്തിയും ലഭിക്കും:

ഉഗ്രനരസിംഹമന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം

അത്ഭുതശക്തിയുള്ള അതി പ്രശസ്തമായ ഒന്നാണ് ഉഗ്രനരസിംഹമന്ത്രം. ഇത് നിത്യേന രണ്ടു നേരം 16 തവണ വീതം ജപിക്കണം. ചുവന്ന വസ്ത്രം ധരിച്ച് രാവിലെ കിഴക്ക് ദര്‍ശനമായും വൈകിട്ട് പടിഞ്ഞാറ് ദര്‍ശനമായും ഇരുന്ന് വേണം ജപം. അതിശക്തമായ ശത്രുദോഷവും ദൃഷ്ടിദോഷങ്ങളും അകലും.

നരസിംഹ മന്ത്രം

ALSO READ

ഓം നമോ ഭഗവതേ വാസുദേവായ
നമോ നാരായണായ ശ്രീം പരമാത്മനേ നാരസിംഹവപുഷേ നമ:

ഇതാണ് നരസിംഹ മന്ത്രം. എല്ലാ ദിവസവും 108 വീതം 2 നേരം 41 ദിവസം ജപിക്കണം. ഏതെങ്കിലും രീതിയില്‍ നമുക്ക് വന്ന് ചേര്‍ന്ന ശാപദോഷങ്ങൾ അകറ്റുന്നതിന് ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്. വ്യാഴാഴ്ച, നരസിംഹജയന്തി എന്നീ ദിനങ്ങൾ ജപാരംഭത്തിന് ഉത്തമം.

നരസിംഹഭജനം

ഓം ശ്രീം ഉഗ്രായ ഉഗ്രരൂപായ
സര്‍വ്വരൂപായ നിത്യായ
ശ്രീം നമോ ഭഗവതേ
നാരസിംഹായ മഹതേ
തേജോമയായ സര്‍വ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം
നാരായണായ നമോ നമ:

സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളുടെ പഠന മികവിനും ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നരസിംഹ ഭജന മന്ത്ര ജപം വളരെ ഫലപ്രദമാണ്. എല്ലാ ദിവസവും 84 വീതം രാവിലെ മാത്രം ജപിക്കുക. 28 ദിവസത്തെ ജപം കൊണ്ടുതന്നെ അത്ഭുതകരമായ മാറ്റം ഉണ്ടാകും. വെളുത്ത വസ്ത്രം ധരിച്ചാണ് ഇത് ജപിക്കേണ്ടത്. ജപത്തോടൊപ്പം നിത്യേന വിഷ്ണുക്ഷേത്രദര്‍ശനവും അരയാല്‍ പ്രദക്ഷിണവും ചെയ്യുന്നത് വളരെ പെട്ടെന്ന് ഫലസിദ്ധി ലഭിക്കാൻ നല്ലതാണ്.

ലക്ഷ്മീനരസിംഹമന്ത്രം

ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീപ്രിയായ
നാരസിംഹായ നമ:

ദാരിദ്ര്യ ശാന്തിക്ക് ഉത്തമമാണ് ലക്ഷ്മീനരസിംഹ മന്ത്രജപം. 84 വീതം 2 നേരം 36 ദിവസം ജപിക്കണം. ഐശ്വര്യം, ധനലാഭം, പ്രശസ്തി എന്നിവക്കെല്ലാം ഇത് ഗുണകരമാണ് . ധനഭാഗ്യം ഉണ്ടാകും. കടബാധ്യതകള്‍ നീങ്ങും. പോരാത്തതിന് ഇത് ശത്രുദോഷവും നീക്കും.


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: Powerful Narasimha Mantras for Removing Debts, Enemies

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?