Wednesday, December 10, 2025
Wednesday, December 10, 2025
Home » ജന്മക്കൂറുകളിൽ ഏറ്റവും നല്ലത് നിങ്ങൾ ജനിച്ച കൂറാണോ?

ജന്മക്കൂറുകളിൽ ഏറ്റവും നല്ലത്
നിങ്ങൾ ജനിച്ച കൂറാണോ?

by NeramAdmin
0 comments

ജ്യോതിഷരത്‌നം വേണു മഹാദേവ്

ജന്മരാശികളിൽ ഏറ്റവും നല്ലത് മീനക്കൂറാണെന്ന് ആചാര്യന്മാർ പറയുന്നു. പന്ത്രണ്ടാമത്തെ രാശിയായ മീനത്തിൽ അതിന് മുൻപുള്ള പതിനൊന്ന് രാശികളുടെയും ഒട്ടേറെ സദ്ഫലങ്ങൾ ഉൾക്കൊള്ളുന്നു എന്ന് ആചാര്യന്മാർ വിശകലനം ചെയ്യുന്നു. പൂരുരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ അടങ്ങിയ മീനം രാശിജാതർ മികച്ച സംഘാടകർ ആയിരിക്കും. ഉത്രം നാലാം പാദം, അത്തം, ചിത്തിര ആദ്യ പകുതി നക്ഷത്രങ്ങടങ്ങിയ കന്നിരാശിക്കാരെപ്പോലെ എന്തിന്റെയും സൂക്ഷ്മാംശങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തുന്നവരാണ്. ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്ന് പാദം നക്ഷത്രങ്ങൾ ഉൾപ്പെട്ട തുലാം രാശിക്കാരെപ്പോലെ തികഞ്ഞ നീതി നിഷ്ഠരാണ് മീനം രാശിക്കാരും. പുണർതം അവസാന പാദം, പൂയം, ആയില്യം നക്ഷത്രങ്ങടങ്ങിയ കർക്കടകക്കൂറിൽ ജനിക്കുന്നവരുടെ സവിശേഷതയായ അനുകമ്പ, വൈകാരികാഭിമുഖ്യം, ദയ, ചിന്താമൂകത എന്നിവയുള്ളവരാണ് മീനക്കൂറുകാർ. വളരെ സത്യസന്ധരും ദയാവായ്പുള്ളവരുമാണ് ഇവർ. മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ നക്ഷത്രങ്ങൾ ഉൾപ്പെട്ട ധനുരാശി ജാതതരുടെ സവിശേഷതയാണ് ഈ ഗുണങ്ങൾ. മകം, പൂരം, ഉത്രം ആദ്യ കാൽ അടങ്ങിയ ചിങ്ങം രാശിക്കാരെപ്പോലെ മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവർ ഒരോരുത്തർക്കും അർഹമായ പ്രത്യേക പരിഗണനകൾ നൽകുകയും ചെയ്യുന്നവരാണ് മീനക്കൂറുകാർ. അവിട്ടം അവസാന പകുതി, ചതയം പൂരുരുട്ടാതി ആദ്യ മുക്കാൽ ഉൾപ്പെട്ട കുംഭം രാശി ജാതരുടെ പ്രത്യേകതയായ എന്ത് കാര്യവും ഇഴ കീറി പരിശോധിക്കുന്ന വിശകലനസ്വഭാവം മീനക്കൂറുകാരുടെ വ്യക്തിത്വത്തിന്റെ തിളക്കം ആണ്. വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കും വളരെ വിദഗ്ധമായി സംസാരിക്കും – ഇക്കാര്യത്തിൽ മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ മിഥുനം രാശിജാതരെ ഇവർ ഓർമ്മിപ്പിക്കുന്നു. ഇവരുടെ ശുഭാപ്തി വിശ്വാസവും കാര്യം നേടിയെടുക്കുന്നതിൽ കാട്ടുന്ന നിശ്ചയദാർഢ്യവും കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രങ്ങളുടെ ഇടവക്കൂറിൽ ജനിക്കുന്ന ആളുകൾക്ക് സമാനമാണ്. മറ്റുള്ളവരുടെ മനസിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ രഹസ്യങ്ങൾ തോണ്ടിയെടുക്കുന്ന കാര്യത്തിൽ വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന വൃശ്ചിക രാശിക്കാരെ പോലെയാണ് മീനക്കൂറുകാർ. ഉത്തരവാദിത്വത്തിന്റെയും ആത്മാർത്ഥതയുടെയും കാര്യത്തിൽ ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി നക്ഷത്രങ്ങളടങ്ങിയ മകരം രാശിയിൽ ജനിച്ചവരെപ്പോലെ ശോഭിക്കും. ഇവരുടെ ശുഷ്കാന്തിയും നിഷ്കളങ്കതയും മേടം രാശിയിൽ ജനിക്കുന്നവരിൽ കാണുന്നത് പോലെ ആകർഷകമാണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ്, +91 9847475559

Story Summary: Specialities of Meenakoor or Meena Rasi (Pisces zodiac sign)

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?