Wednesday, December 10, 2025
Wednesday, December 10, 2025
Home » കുട്ടികളുടെ രോഗാദി ക്ലേശങ്ങൾ അകറ്റാൻ ഏറ്റവും ലളിതമായ മാർഗ്ഗം

കുട്ടികളുടെ രോഗാദി ക്ലേശങ്ങൾ അകറ്റാൻ ഏറ്റവും ലളിതമായ മാർഗ്ഗം

by NeramAdmin
0 comments

സുജാത പ്രകാശൻ

ദാമ്പത്യത്തിന്റെ പൂർണ്ണത എന്നത് ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെയാണ്. എന്നാൽ മാതാവിനോ പിതാവിനോ ഉള്ള ദോഷങ്ങൾ നിമിത്തവും ചില നാളുകളിൽ ജനിക്കുന്നത് കൊണ്ടും കുട്ടികൾക്ക് ഒന്നൊഴിയാതെ രോഗ ദുരിതങ്ങളും മറ്റ് പ്രശ്നങ്ങളും വന്നുകൊണ്ടേയിരിക്കും. കുഞ്ഞുങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ജനനസമയ ദോഷങ്ങൾ കണ്ടുപിടിച്ച് പരിഹാരം ചെയ്‌താൽ ദുരിത ദോഷ നിവാരണം സാധ്യമാകും.

ശിവഭജനവും മൃത്യുഞ്ജയമൂർത്തിയുടെ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനവും മൃത്യുഞ്ജയാർച്ചനയും മൃത്യുഞ്ജയ ഹോമവും പരിഹാരമാണ്. സാന്താന ശ്രേയസിനായി വൈകുണ്ഠനാഥനെ സന്താന ഗോപാലമൂർത്തിയായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.

ശിവക്ഷേത്ര ദർശനവും വഴിപാടും കഴിക്കുന്നതിനൊപ്പം ശിവപഞ്ചാക്ഷരസ്തോത്രം ജപിക്കുന്നതും നമഃശിവായ എന്ന ശിവപഞ്ചാക്ഷരി ഉരുവിടുന്നതും കുട്ടികൾക്കുണ്ടാകുന്ന രോഗാദി ക്ലേശങ്ങൾ അകറ്റാൻ സഹായകമാണ്.

സുജാത പ്രകാശൻ, ജ്യോതിഷി, കാടാച്ചിറ
+91 9995960923
ഇമെയിൽ :sp3263975@gmail. Com

Story Summary: Devotional Remedies to Cure Child Decease: Lord Shiva Panchakshara Mantra

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?