Wednesday, December 10, 2025
Wednesday, December 10, 2025
Home » അഭിഭാഷകർക്ക് ജയിക്കാനും വ്യവഹാര ദുരിതം ഒഴിവാക്കാനും ശ്രീകാർത്തികേയാഷ്ടകം

അഭിഭാഷകർക്ക് ജയിക്കാനും വ്യവഹാര ദുരിതം ഒഴിവാക്കാനും ശ്രീകാർത്തികേയാഷ്ടകം

by NeramAdmin
0 comments

വി സജീവ് ശാസ്‌താരം

കോടതി വ്യവ്യഹാരങ്ങളിൽ അകപ്പെടാതെ നോക്കുക എന്നത് ജീവിതത്തിൽ വളരെ പ്രധാനമാണ്. ധനവും സമയവും നഷ്ടപ്പെടുന്നതിന് കോടതി വ്യവഹാരങ്ങൾ കാരണമാവും . ഇപ്രകാരം വ്യവഹാരങ്ങൾ നടത്തിയത് കൊണ്ടു മാത്രം എല്ലാം നശിച്ച നിരവധി പേരുണ്ട് . ചിലപ്പോൾ മാനഹാനിയും ഫലത്തിൽ വരാം. ജാതകത്തിൽ കുജൻ (ചൊവ്വ) ബലഹീനരായവർ, ബുധന് വക്രം, മൗഢ്യം , നീചം ഇവ ഒന്നിച്ചുളളവർ തുടങ്ങിയവർക്കൊക്കെ വ്യവ്യഹാര ദുരിതം നേരിടാവുന്നവരാണ്. ചില അഭിഭാഷകർ എത്ര പഠിച്ചു വാദിച്ചാലും കേസ് തോൽക്കുന്ന സ്ഥിതിയും കാണാറുണ്ട്. അവർക്കെല്ലാം ജപിക്കാവുന്നതാണ് ശ്രീ കാർത്തികേയാഷ്ടകം. ചൊവ്വാഴ്ചകളിൽ കാലത്ത് ജപിച്ചു തുടങ്ങുക. ഇത് ജപിക്കുന്നത് നിയമവിദ്യാർത്ഥികൾക്കും പ്രയോജനകരമാണ്.

ശ്രീകാർത്തികേയാഷ്ടകം

നമോഽസ്തു വൃന്ദാരകവൃന്ദവന്ദ്യ
പാദാരവിന്ദായ സുധാകരായ .
ഷഡാനനായാമിതവിക്രമായ ഗൗരീഹൃദാനന്ദസമുദ്ഭവായ

നമോഽസ്തു തുഭ്യം പ്രണതാർത്തി
ഹന്ത്രേ കർത്രേ സമസ്തസ്യ മനോരഥാനാം
ദാത്രേ രഥാനാം പരതാരകസ്യ ഹന്ത്രേ പ്രചണ്ഡാസുരതാരകസ്യ

അമൂർത്തമൂർത്തായ സഹസ്രമൂർത്തയേ
ഗുണായ ഗണ്യായ പരാത്പരായ
അപാരപാരായ പരാപരായ നമോഽസ്തു തുഭ്യം ശിഖിവാഹനായ

ALSO READ

നമോഽസ്തു തേ ബ്രഹ്മവിദാം വരായ ദിഗംബരായാംബരസംസ്ഥിതായ .
ഹിരണ്യവർണായ ഹിരണ്യബാഹവേ നമോ
ഹിരണ്യായ ഹിരണ്യരേതസേ

തപഃ സ്വരൂപായ തപോധനായ തപഃ
ഫലാനാം പ്രതിപാദകായ
സദാ കുമാരായഹി മാരമാരിണേ തൃണീകൃതൈശ്വര്യവിരാഗിണേ നമഃ

നമോഽസ്തു തുഭ്യം ശരജന്മനേ വിഭോ
പ്രഭാതസൂര്യാരുണ ദന്തപങ്ക്തയേ .
ബാലായ ചാബാലപരാക്രമായ
ഷാണ്മാതുരായാല മനാതുരായ

മീഢുഷ്ടമായോത്തര മീഢുഷേ
നമോ നമോ ഗണാനാം പതയേ ഗണായ .
നമോഽസ്തു തേ ജന്മജരാതിഗായ നമോ
വിശാഖായ സുശക്തിപാണയേ

സർവസ്യ നാഥസ്യ കുമാരകായ
ക്രൗഞ്ചാരയേ താരകമാരകായ .
സ്വാഹേയ ഗാംഗേയ ച കാർതികേയ
ശൈവേയ തുഭ്യം സതതം നമോഽസ്തു

ഇതി സ്കാന്ദേ കാശീഖണ്ഡതഃ
ശ്രീകാർത്തികേയാഷ്ടകം സമ്പൂർണം

വി സജീവ് ശാസ്‌താരം, +91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Karthikeya Ashtakam for Removing Litigation


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?