Wednesday, December 10, 2025
Wednesday, December 10, 2025
Home » സ്‌കന്ദഷഷ്ഠി നോറ്റാൽ ദാമ്പത്യ, സന്താനദുഃഖവും രോഗവും ഒഴിയും

സ്‌കന്ദഷഷ്ഠി നോറ്റാൽ ദാമ്പത്യ,
സന്താനദുഃഖവും രോഗവും ഒഴിയും

by NeramAdmin
0 comments

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഷഷ്ഠിവ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തുലാം മാസത്തിൽ ആചരിക്കുന്ന സ്കന്ദഷഷ്ഠിവ്രതം. ഈ വ്രതത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. ശിവതേജസില്‍ നിന്നും അവതരിച്ച സുബ്രഹ്മണ്യന്റെ മുഖ്യ ദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര നിഗ്രഹമായിരുന്നു. ഒടുവിൽ ആ ഘോരയുദ്ധം തുടങ്ങി. യുദ്ധം മുറുകിയപ്പോൾ ആ അസുരൻ മായാശക്തിയാൽ മുരുകനെയും പാർവതി ദേവിയയും അദൃശ്യമാക്കി. മകനെ കാണാഞ്ഞ് ദു:ഖിതയായ പാര്‍വതിയും ദേവന്മാരും അന്നപാനാദികൾ ഉപേക്ഷിച്ച് ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. തുടർന്ന് തുലാം മാസത്തിലെ സ്കന്ദഷഷ്ഠിക്ക് മുരുകൻ ശൂരപദ്മനെ നിഗ്രഹിച്ചു. ശൂരസംഹാരം നടന്ന ദിനമായതിനാലാണ് തുലാത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യം വന്നത്. പാര്‍വതി ദേവി അനുഷ്ഠിച്ച ഷഷ്ഠിവ്രതം ആയതിനാലാണ് ഇതിന് ഇത്രയും പ്രാധാന്യം വന്നതത്രേ.

കാര്‍ത്തിക മാസത്തില്‍, സാധാരണ തുലാത്തിൽ വരുന്ന സ്‌കന്ദഷഷ്ഠിക്ക് ചിലർ ആറു ദിവസമാണ് വ്രതമെടുക്കുക. ശത്രുനാശം, സന്താനലാഭം സന്താന സൗഖ്യം, കുടുംബക്ഷേമം എന്നിവയ്ക്ക് ഉത്തമമാണ് സ്‌കന്ദഷഷ്ഠി ആചരണം. ഇത് ആചരിക്കുന്നത് ആറു ഷഷ്ഠി വ്രതമെടുക്കുന്നതിന് തുല്യമാണ്. ദാമ്പത്യ – സന്താന ദുഃഖവും രോഗ ദുരിതങ്ങളും സ്‌കന്ദഷഷ്ഠി ആചരിക്കുന്നവരെ ബാധിക്കില്ല. 2021 നവംബർ 9 നാണ് ഇത്തവണ സ്‌കന്ദഷഷ്ഠി. ആറുദിവസം വ്രതമെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 4 ന് ദീപാവലി നാളിൽ വ്രതം തുടങ്ങണം.

എല്ലാ മാസവും വെളുത്തപക്ഷ ഷഷ്ഠിക്കാണ് വ്രതം. അതിന്റെ തലേ ദിവസമായ പഞ്ചമിക്കും പ്രാധാന്യമുണ്ട്. അന്ന് പൂർണ്ണ ഉപവാസത്തോടെ അല്ലെങ്കിൽ ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതനിഷ്ഠകളെല്ലാം പാലിച്ച് വ്രതമെടുക്കണം. ഷഷ്ഠി ദിവസം കുളിച്ച് സുബ്രഹ്മണ്യ മന്ത്രങ്ങൾ ജപിച്ച് ശ്രീമുരുക ക്ഷേത്രദര്‍ശനം നടത്തണം. ഷഷ്ഠീ ദേവിയുടെ മന്ത്രം ജപിച്ചു കൊണ്ട് പ്രദക്ഷിണം വയ്ക്കണം. വഴിപാടുകളും അന്നദാനവും നടത്തണം. സ്കന്ദപുരാണം പാരായണം ചെയ്യണം. ഷഷ്ഠി പൂജാ കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യം കഴിച്ച് വ്രതം മുറിക്കാം. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി വൃശ്ചികത്തിലെ കുമാരഷഷ്ഠി, ധനുവിലെ ഷഷ്ഠി മകരത്തിലെ ശീതളാഷഷ്ഠി ഇവയാണ് കേരളത്തിലെ പ്രധാന ഷഷ്ഠികള്‍. അമാവാസി മുതല്‍ ഷഷ്ഠി വരെ ദിവസങ്ങളില്‍ വ്രതമെടുത്ത് വിധി പ്രകാരമുള്ളത് മാത്രം ഭക്ഷിച്ച് ആ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ താമസിച്ച് അനുഷ്ഠിക്കുന്ന കഠിനഷഷ്ഠിയുമുണ്ട്. തിരുച്ചെന്തൂരിലും മറ്റും ഭക്തർ ആറു ദിവസം താമസിച്ച് സ്കന്ദഷഷ്ഠി ആചരിക്കാറുണ്ട്. ജാതകത്തിലെ ചൊവ്വാദോഷങ്ങൾ തീർക്കാൻ ആ ദശാകാലത്ത് സുബ്രഹ്മണ്യ ഉപാസനകൾ നടത്തണം. ഇക്കൂട്ടര്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് വളരെ ഫലപ്രദമായിരിക്കും. ഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റെ മാത്രമല്ല ശിവപാര്‍വ്വതിമാരുടെ അനുഗ്രഹവുമുണ്ടാകും. ഷഷ്ഠി വ്രതം നോൽക്കുന്നവർ
മുരുകന്റെ ദ്വാദശനാമ മന്ത്രം ജപിക്കുന്നത് നല്ലതാണ്.

ദ്വാദശനാമ മന്ത്രം
1 ഓം സേനാന്യൈ നമഃ
2 ഓം ക്രൗഞ്ചരയേ നമഃ
3 ഓം ഷണ്‍മുഖായ നമഃ
4 ഓം ഗുഹായ നമഃ
5 ഓം ഗാംഗേയായ നമഃ
6 ഓം കാര്‍ത്തികേയായ നമഃ
7 ഓം സ്വാമിനെ നമഃ
8 ഓം ബാലരൂപായ നമഃ
9 ഓം ഗ്രഹാഗ്ര ൈണ്യ നമഃ
10 ഓം ചാടപ്രിയയായ നമഃ
11 ഓം ശക്തിധത്യാരായ നമഃ
12 ഓം ദൈത്യാരയേ നമഃ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Story summary : Significance and Benefits of Skanda Shashti Vritham

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?