അനിൽ വെളിച്ചപ്പാടൻ
കാർത്തിക മാസത്തിൽ (തുലാം) വെളുത്തപക്ഷ ഷഷ്ഠിതിഥി, സൂര്യോദയശേഷം ആറു നാഴികയുണ്ടെങ്കിൽ അന്നാണ് സ്കന്ദഷഷ്ഠി ആചരിക്കുന്നത്. എന്നാൽ അന്ന് സൂര്യോദയം മുതൽ 6 നാഴിക എങ്കിലും ഷഷ്ഠിതിഥി ഇല്ലെങ്കിൽ 6 നാഴികയിൽ കൂടുതൽ ലഭിക്കുന്ന ദിവസം (തലേന്നോ പിറ്റേന്നോ) സ്കന്ദഷഷ്ഠി ആചരിക്കും. ഈ കണക്ക് അനുസരിച്ച് ഈ വർഷം നവംബർ 09 (1197 തുലാം 24) ചൊവ്വാഴ്ച സ്കന്ദഷഷ്ഠി ആചരിക്കുന്നു.
അമാവാസി (കറുത്തവാവ്) മുതൽ ഷഷ്ഠി വരെ ആറു ദിവസം വ്രതമെടുക്കുന്ന ആചാരമാണ് സ്കന്ദഷഷ്ഠിക്ക് കൂടുതലും കണ്ടുവരുന്നത്. അതിന് സാധിക്കാത്തവർ സ്കന്ദഷഷ്ഠി ദിവസം പുലർച്ചെ മുതൽ വ്രതവും ധ്യാനവും ആചരിക്കുന്നു. സമയവും സന്ദർഭവും പോലെ ഭക്തിയോടെ ആചാരങ്ങൾ പാലിച്ചാൽ മതി. എല്ലാ വ്രതങ്ങളിലും എന്ന പോലെ മൂന്ന് നേരം സ്നാനവും സുബ്രഹ്മണ്യഭജനവും ചെയ്യേണ്ടതാണ്.
സന്താനങ്ങളുടെ ഉന്നതിയ്ക്ക് ഏറ്റവും ഉത്തമമാണ് ഷഷ്ഠി വ്രതം. അപ്പോൾ സ്കന്ദഷഷ്ഠി വ്രതം ഏറ്റവും മഹത്തരം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. സ്കന്ദഷഷ്ഠി ദിവസം ജപിക്കാൻ ഏറ്റവും ഉത്തമമായ ഒരു മന്ത്രം എഴുതുന്നു. കഴിയുന്നത്ര ജപിക്കുക. ഇത് സന്താനങ്ങളുടെ ഉയർച്ചയ്ക്കും അവരുമായുള്ള ഐക്യത്തിനും അത്യുത്തമമാണ്.
ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം കുമരഗുരുവരായ സ്വാഹാ
ഇതിനൊപ്പം സുബ്രഹ്മണ്യരായവും മൂലമന്ത്രവും എഴുതുന്നു. രണ്ടും യഥാശക്തി ജപിച്ച് മുരുകപ്രീതി നേടാവുന്നതാണ്.
ALSO READ
സുബ്രഹ്മണ്യരായം
ഓം ശരവണഭവഃ
സുബ്രമണ്യരായം 21,000 പ്രാവശ്യം എപ്പോൾ പൂർത്തിയാകുന്നുവോ അപ്പോൾ മുതൽ സുബ്രഹ്മണ്യപ്രീതി ലഭിച്ചുതുടങ്ങും. എന്നാൽ പിന്നെയും ജപം തുടരാവുന്നതുമാണ്.
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
(108 വീതം ജപിക്കണം.)
എല്ലാർക്കും സ്കന്ദഷഷ്ഠി ആശംസകൾ…
അനിൽ വെളിച്ചപ്പാടൻ
https://uthara.in/
Story summary: Skanda Shashti, Date, Vritham and Mantras