Wednesday, December 10, 2025
Wednesday, December 10, 2025
Home » ശനിദോഷമുള്ളവർ 41 ദിവസം ഹനുമാൻ സ്വാമിയെ ഭജിക്കണം

ശനിദോഷമുള്ളവർ 41 ദിവസം
ഹനുമാൻ സ്വാമിയെ ഭജിക്കണം

by NeramAdmin
0 comments

പി. എം ബിനുകുമാർ
ശനിദോഷങ്ങൾ തീർക്കാൻ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഉപാസിക്കുന്നതുപോലെ തന്നെ ഉത്തമമായ മാർഗമാണ് ഹനുമാൻ ഭജന. ഏഴര ശനി, കണ്ടക ശനി, അഷ്ടമശനി, ശനി ദശ, ശനി അപഹാരം തുടങ്ങി ദോഷങ്ങളെല്ലാം ഹനുമാൻ സ്വാമി അകറ്റിത്തരും. ഹനുമാൻ ഭക്തരുടെ ഏഴയലത്തുപോലും ശനി വരില്ല. ശനിദുരിതങ്ങൾ ബാധിക്കാതിരിക്കാൻ ശനിദോഷം കാലം പിന്നിടുന്നവർ ഈ കാലഘട്ടത്തിൽ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി ഹനുമാനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ജപിക്കണം. കഴിയുമെങ്കിൽ ഹനുമാൻ ക്ഷേത്ര ദർശനം നടത്തണം. ശനിയാഴ്ചകളിൽ ഹനുമാൻ ക്ഷേത്രത്തിൽ കഴിവിനൊത്ത വഴിപാട് നടത്തണം; അന്ന് രാവിലെയും വൈകിട്ടും 8 തവണ വീതം ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്താൻ മന്ത്രങ്ങൾ ജപിക്കണം. ശനിദോഷമകറ്റാൻ ഹനുമാൻ സ്വാമിയെ ഭജിക്കുമ്പോൾ ഭഗവാൻ സഞ്ജീവനി മലയുമായി പറക്കുന്ന രൂപം സങ്കല്പിക്കണം. രാമലക്ഷ്മണന്മാരുടെയും മറ്റും വേദന അകറ്റിയതു പോലെ വളരെ വേഗത്തിൽ ഹനുമാൻ ശനിദോഷം അനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പും.

ഇതിന്റെ പ്രതീകമാണത്രേ സഞ്ജീവനി മലയുമായി പറക്കുന്ന രൂപം. കഠിനമായ ശനിദോഷമുള്ളവർ കുറഞ്ഞത് ഒരു മണ്ഡല കാലം, അതായത് 41 ദിവസം ഹനുമാനെ ഓം ഹം ഹനുമതയെ നമ: മന്ത്രം ചൊല്ലി ഭജിക്കണം. വെറ്റിലമാലയും നാരങ്ങാ മാലയും അവൽ നിവേദ്യവുമാണ് ഹനുമാൻ സ്വാമിക്കുള്ള പ്രധാനമായും നടത്തുന്ന വഴിപാടുകൾ.

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി

പി. എം ബിനുകുമാർ, +919447694053

Story Summary: Hanuman Upasana for removing Shani Dosham

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?