Wednesday, December 10, 2025
Wednesday, December 10, 2025
Home » വെറ്റിലയിൽ ഭഗവത് ചൈതന്യം; ഒന്നെങ്കിൽ ദുഃഖം, രണ്ട് ധനക്ഷയം, മൂന്ന് വിനാശം

വെറ്റിലയിൽ ഭഗവത് ചൈതന്യം; ഒന്നെങ്കിൽ ദുഃഖം, രണ്ട് ധനക്ഷയം, മൂന്ന് വിനാശം

by NeramAdmin
0 comments

ജ്യോതിഷി സുജാത പ്രകാശൻ

ജ്യോതിഷികൾ സാധാരണ പ്രശ്നത്തെക്കാൾ കുറച്ചു കൂടി വിപുലമാണ് താംബൂല പ്രശ്നചിന്ത. ഗൃഹസംബന്ധമായും ക്ഷേത്രസംബന്ധമായുമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഗുണദോഷം അറിയുന്നതിന് വേണ്ടി നടത്തുന്നതാണ് താംബൂലപ്രശ്നം അഥവാ വെറ്റില പ്രശ്നം. സാധാരണ പ്രശ്നചിന്തയേക്കാൾ ഇത കുറെകൂടി വിപുലവും സൂക്ഷ്മവുമാണ്.

ചോദ്യകർത്താവ് ജ്യോതിഷിക്ക്‌ സമർപ്പിക്കുന്ന വെറ്റിലയുടെ എണ്ണത്തെ തത്ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ച് അതുകൊണ്ടുള്ള ഫലചിന്തയാണ് താംബൂലപ്രശ്നം എന്നറിയപ്പെടുന്നത്. ഫലമറിയാൻ വരുന്നവർ എണ്ണവും മറ്റും നോക്കാതെ ഒരു പിടി വെറ്റില
ജ്യോതിഷിക്ക് സമർപ്പിക്കുകയാണ് ചെയ്യുന്നത്.

താംബൂലാഗ്രത്തിൽ ലക്ഷ്മിദേവിയും മദ്ധ്യത്തിൽ സരസ്വതിയും കടയ്ക്കൽ ജ്യേഷ്ഠ ഭഗവതിയും വലതുഭാഗത്ത് പാർവതിയും ഇടത് ഭാഗത്ത്‌ ഭൂമിദേവിയും ഉള്ളിൽ വിഷ്ണുവും പുറത്ത് ചന്ദ്രനും കോണുകളിൽ ശിവനും ബ്രഹ്‌മാവും ഉപരി ഭാഗത്ത്‌ ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമദേവനും സ്ഥിതി ചെയ്യുന്നു എന്നാണ് താംബൂല ശാസ്ത്രം പറയുന്നത്.

ലക്ഷ്മിനിവാസ സ്ഥാനമായ വെറ്റിലയുടെ അഗ്രഭാഗം മുന്നിലാക്കി വെറ്റില മലർത്തി വയ്ക്കുന്നതും വെറ്റിലയുടെ അഗ്രഭാഗം കിഴക്ക് ദിക്കിലേക്കോ വടക്ക് ദിക്കിലേക്കോ തിരിഞ്ഞിരിക്കുന്ന വിധം വയ്ക്കുന്നതും ശുഭഫലസൂചകമാണ്. വെറ്റില കമഴ്ത്തി വയ്ക്കുന്നതും തെക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുന്നതും കഷ്ടഫലങ്ങളെ സൂചിപ്പിക്കുന്നു. വെറ്റിലക്കെട്ട് അഴിച്ചു വയ്ക്കുന്നത് ഉത്തമവും കെട്ടഴിക്കാതെ വെക്കുന്നത് അധമവുമാണ്.

ജ്യോതിഷിക്ക് കൊടുക്കുന്നത് ഒരു വെറ്റില ആണെങ്കിൽ ദുഃഖവും രണ്ടായാൽ ധനക്ഷയവും മൂന്നായാൽ വിനാശവും നാലോ അതിൽ കൂടുതലോ വെറ്റിലയെങ്കിൽ ശുഭഫലവും പ്രവചിക്കുന്നു.

ALSO READ

താംബൂല സംഖ്യയെ ഇരട്ടിച്ച് അഞ്ച് കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയിൽ ഒന്ന് കൂട്ടി ഏഴിൽ ഹരിക്കുക. ഹരണശേഷം ശിഷ്ടസംഖ്യ ഒന്നെങ്കിൽ സൂര്യനും രണ്ട് ചന്ദ്രനും മൂന്ന്‌ ചൊവ്വയും നാല് ബുധനും അഞ്ച് വ്യാഴവും ആറ് ശുക്രനും ഏഴ് ശനിയുമാകുന്നു. ഇപ്രകാരം വരുന്ന ഗ്രഹം താംബൂലപ്രശ്ന ദിവസത്തെ ഗ്രഹനിലയിൽ ഏത് രാശിയിൽ നില്ക്കുന്നുവോ ആ രാശിയാണ് താംബൂല ലഗ്ന രാശി.

താംബൂല ഗ്രഹം സൂര്യനെങ്കിൽ ദുഖവും ചന്ദ്രനെങ്കിൽ സുഖവും ചൊവ്വയെങ്കിൽ കലഹവും ബുധനും വ്യാഴവും ആണെങ്കിൽ ധനലാഭവും ശുക്രൻ ആണെങ്കിൽ സർവാഭീഷ്ട സിദ്ധിയും ശനിയെങ്കിൽ മരണവും ഫലം പറയണം.

മംഗളകർമ്മങ്ങളിലെ ദിവ്യസാന്നിദ്ധ്യമാണ് വെറ്റില. ഫലമറിയാൻ വരുമ്പോൾ ജ്യോതിഷിക്ക് വെറ്റിലയും പാക്കും നാണയത്തുട്ടുമായി സമർപ്പിക്കണം. ഒപ്പം പുകയിലയും ചുണ്ണാമ്പും ചേർത്ത് സമർപ്പിക്കുന്നത് അമംഗളകരമാണ്. വാടിയവെറ്റില, കീറിയ വെറ്റില, സുഷിരമുള്ള വെറ്റില, കീടം തിന്ന വെറ്റില, തുടങ്ങിയ കാര്യങ്ങൾ വെറ്റിലയിൽ കാണുന്നത് ദോഷമാണ്. അതിന് പറയുകയും പരിഹാരം നിർദ്ദേശിക്കുകയും വേണം. കീറിയ വെറ്റില ദാമ്പത്യ പ്രശ്നവും, വാടിയ വെറ്റില രോഗവും സുഷിരമുള്ളത് നാശവും പറയുന്നു.

ശിവ പാർവതിമാർ കൈലാസത്തിൽ വളർത്തിയ സസ്യമാണ് വെറ്റില എന്ന് ഐതിഹ്യമുണ്ട്. ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമാണ് വെറ്റിലമാല. ശ്രീരാമ വിജയം അറിയിച്ച ഹനുമാൻ സ്വാമിയെ സീതാദേവി അടുത്തു കണ്ട വെറ്റില പറിച്ച് കോർത്ത് മാലയാക്കി അണിയിച്ച് സന്തോഷം പ്രകടിപ്പിച്ചു എന്ന് കഥയുണ്ട്. വെറ്റില ഈശ്വര സാന്നിദ്ധ്യമുള്ള വസ്തുവാണ്. അതിൽ
കാണുന്ന ദോഷങ്ങൾക്ക് പരിഹാരം ഈശ്വരോപാസന, വഴിപാടുകൾ എന്നിവയാണ്.

ജ്യോതിഷി സുജാത പ്രകാശൻ,
ശങ്കരം, കാടാച്ചിറ, കണ്ണൂർ
വാട്സാപ്പ് : 9995960923,
Email: Sp3263975@gmail.com

Story Summary: Significance of Thamboola Prasnam in Astrology

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?